mazhavil amma awards declared: മലയാളചലച്ചിത്ര അഭിനേതാക്കളുടെ താര സംഘടന അമ്മ മഴവിൽ മനോരമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കാതൽ, ഭ്രമയുഗം എന്നീ സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ മലയാള സിനിമയുടെ താര രാജാവ് മമ്മൂട്ടി മികച്ച നടൻ. നേരിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച് മലയാള സിനിമയിൽ തരംഗമായി മാറിയ അനശ്വര രാജനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ പകിട്ടോടെ ഈ വർഷത്തെ എന്റർടെയ്ൻമെന്റ് ആക്ടർ പുരസ്കാരം ഉർവശിയും സ്വീകരിച്ചു. മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ പുരസ്കാരം മോഹൻലാലിൽ നിന്നും സത്യൻ അന്തിക്കാട് ഏറ്റുവാങ്ങി. അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്നു ജഗതി ശ്രീകുമാറിന് സമ്മാനിച്ചു.
എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല നേടി. അൻവർ റഷീദ്, നസ്രിയ തുടങ്ങിയർ ചേർന്ന് നിർമ്മാണം നിർവഹിച്ച് ജനഹൃദയം കീഴടക്കിയ ചിത്രം ആവേശം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. പച്ചയായ ഒരു മനുഷ്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലെസി മഴവിൽ മനോരമ പുരസ്കാരത്തിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.
mazhavil amma awards declared
കണ്ണൂർ സ്ക്വാഡിലൂടെ മലയാള സിനിമ ഇൻഡസ്ടറിയിലേക്ക് കടന്നു റോബി വർഗീസ് രാജാണ് മികച്ച പുതുമുഖ സംവിധായകൻ.മികച്ച ബോക്സ് ഓഫിസ് സിനിമ– മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ മറ്റു പുരസ്‌കാരങ്ങളും ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.