മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. ചിത്രത്തിന് പായ്ക്കപ്പ് ആയിരിക്കുകയാണ്. 99 ദിവസത്തെ ചിത്രീകരണമാണ് അവസാനിച്ചിരിക്കുന്നത്. പല ഷെഡ്യൂളുകളായാണ് ചിത്രീകരണം നടന്നത്.
മോഹൻലാലിന്റെ കരിയറിലെ 360-ാം ചിത്രമായതിനാൽ എൽ 360 (Mohanlal new movie) എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങൾക്ക് ഒപ്പം ‘99 ദിവസങ്ങളിലെ ഫാൻ ബോയ് നിമിഷങ്ങൾ’എന്നാണ് തരുൺ കുറിച്ചത്. സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ് പോസ്റ്റർ നവംബർ 8 ന് എത്തും.
ശോഭനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖം എന്നാണ് കഥാപാത്രത്തിന്റെ പേര്. ഭാര്യയും മക്കളുമുള്ള ഒരു കുടുംബനാഥൻ മാത്രമല്ല ഒരുപിടി സുഹൃത് ബന്ധങ്ങളും അടങ്ങുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഒരു ടാക്സി ഡ്രൈവർ കൂടിയാണ് ഷൺമുഖം.
ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ ഷൺമുഖത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ.ആർ. സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും കെ. ആർ. സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Mohanlal latest movie
2004 ഇൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട് (Mohanlal movie). വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. ലാൽസാറിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നു അവർ നേരത്തെ ഒരു അവാർഡ് ഷോക്കിടെ പറഞ്ഞിരുന്നു. എന്തായാലും മോഹൻലാൽ ശോഭന കോംബോയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.