fea 39 min 1

തന്റെ ജീവിതം തന്നെ മാറ്റിയ ആ സംഭവം നടന്നിട്ടു 9 വർഷമായി വെളിപ്പെടുത്തലുമായി നയൻതാര

nayanthara new post

ഒൻപത് എന്ന നമ്പറിന് ഇംഗ്ലീഷിൻ നയൻ എന്ന പറയുന്നതുകൊണ്ട് തന്നെ ആ നമ്പറിനോട് നയൻതാരയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. തൻ്റെ പുതിയ മേക്കപ് ബ്രാന്റ് തുടങ്ങിയതും ആ പേരിലാണ്, അങ്ങനെയാവുമ്പോൾ ജീവിതം മാറ്റി മറിച്ച സിനമയുടെ ഒൻപതാം വാർഷികം നയൻതാര ആഘോഷിക്കാതിരിക്കുമോ. അതെ ഇന്ന് തൻ്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ റിലീസ് ആയിട്ട് ഒൻപത് വർഷങ്ങളായി എന്നോർമിയ്ക്കുകയാണ് നയൻതാര. അതിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ ഇന്നും തന്റെ ഫോണിൽ സൂക്ഷിക്കുന്ന നയൻ, ആ ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയ്കൊപ്പം ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചു.

ഏതാണ് ആ സിനിമ എന്ന് അധികമൊന്നും ചിന്തിക്കേണ്ടതില്ല, ഇപ്പോഴത്തെ നയൻതാരയുടെ സന്തോഷകരമായ ജീവിതത്തിന് കാരണമായ നാനും റൗഡിതാൻ ആ ചിത്രം! എന്റെ ജീവിതം അഗ്രഹീതമാക്കാനും, എന്നന്നേക്കുമായി മാറ്റി മറിക്കാനും വന്ന സിനിമ, ഒൻപത് വർഷങ്ങൾക്ക് മുൻപ് ഇന്നാണ് നാനും റൗഡി താൻ എന്ന സിനിമ റിലീസ് ആയത്. പുതിയ സ്നേഹം കിട്ടിയതിനും, ഒരു പെർഫോമർ എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിലും, ഒരുപാട് നല്ല അനുഭവങ്ങളും, ഓർമകളും, പുതിയ ബന്ധങ്ങളും നൽകിയതിന് നന്ദി . പിന്നെ, തീർച്ചയായും എൻ്റെ ആള് വിസ്നേശ് ശിവന്, നാനും റൗഡി താൻ എന്ന സിനിമയിലൂടെ അവനെ എനിക്ക് തന്നൽ’ നയൻതാര കുറിച്ചു. എന്റെ സ്പെഷ്യൽ സിനിമയാണ് ഇത് എന്ന് സ്വയം ഓർമപ്പെടുത്തിക്കൊണ്ട് ഫോണിൽ സൂക്ഷിച്ചിരിയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ഈ പോസ്റ്റ് എന്നും നയൻതാര പറയുന്നുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

2015 ൽ ആണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന ചിത്രം റിലീസായത്. നയൻതാരയ്ക്കൊപ്പം വിജയ് സേതുപതിയെ നായകനാക്കി അഭിനയിച്ച ഈ സിനിമ നിർമിച്ചത് ധനുഷ് ആണ്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടും ഇന്നും ഹിറ്റാണ്. സിനിമയുടെ കഥ പറയാനായി നയൻതാരയുടെ അടുത്ത് പോയതിനെ കുറിച്ച് വിസ്നേശ് ശിവൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് വൈറലായിരുന്നു. സിനിമ നയൻതാര ഓകെ പറഞ്ഞാലും ഇല്ലെങ്കിലും, ലേഡി സൂപ്പർസ്റ്റാറിനെ ഒന്ന് നേരിൽ കാണാമല്ലോ എന്ന ആഗ്രഹമായിരുന്നുവത്രെ വിഘ്നേഷ് ശിവന്.

nayanthara shares new post

കാണുക മാത്രമല്ല, ജീവിതത്തിൽ കൂടെ കൂട്ടാനും സാധിച്ചു എന്നതാണ് സത്യം.സിനിമയുടെ ലൊക്കേഷനിൽ ഇരുവരും സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ തന്നെ പ്രണയ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ രണ്ടു പേരും അത് നിഷേധിച്ചു. നയൻതാരയെക്കാൾ ഒരു വയസ്സ് കുറവാണ് വിഘ്‌നേശ് ശിവന്, തനിക്ക് ആരാധന മാത്രമാണെന്ന് ഒരിക്കൽ സംവിധായകൻ പ്രതികരിച്ചു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളാണെന്നായി രണ്ടു പേരും. പിന്നീട് പല അവസരങ്ങളിലായി ഇരുവരും ആ ഗോസിപ്പ് പൊട്ടിച്ചു. 2022 ൽ ആയിരുന്നു നയൻ്റെയും വിക്കിയുടെയും വിവാഹം. ഇന്ന് ഉലകിൻ്റെയും ഉയിരിൻ്റെയും അച്ഛനും അമ്മയുമാണ്.

Read also: സിനിമകൾക്ക് അനുസരിച്ച് പ്രതിഫലം വർധിപ്പിക്കും ; അനിരുദ്ധ് മാജിക്കിന് ഇനി വിലയേറും

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *