മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ച നടിയാണ് ലേഡീ സൂപ്പർസ്റ്റാർ നയൻതാര. താരത്തിന്റെ സിനിമകൾ മാത്രമല്ല കുടുംബവിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം എന്നും ആരാധക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അഭിനയത്തിലായാലും സൗന്ദര്യത്തിൽ ആണെങ്കിലും എന്നും മുന്നിട്ടു നിൽക്കുന്ന നയൻസിന്റെ ബ്യൂട്ടി കോൺസെപ്റ്റ് എന്നും വാഴ്ത്തപ്പെടാറുണ്ട്.
ഇപ്പോൾ ഇതാ തനിക് എതിരെ ഉയരുന്ന അഭ്യൂഹങ്ങൾക്കെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഈ കാലത്ത് സിനിമ താരങ്ങൾക്കിടയിൽ കണ്ടുവരുന്ന ട്രെൻഡ് ആണ് പ്ലാസ്റ്റിക് സർജറി. ഒട്ടനവധി താരങ്ങളാണ് പ്ലാസ്റ്റിക് സർജറിയിലൂടെ തങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നത്. അത്തരത്തിൽ മുഖത്ത് കോസ്മെറ്റിക് സർജറി നടത്തിയെന്ന ആരോപണം നേരത്തെ നയൻതാരയ്ക്കെതിരെയും ഉയർന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, ഈ ആരോപണങ്ങൾ നിരസിച്ച അവർ തൻ്റെ മുഖം ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടില്ലെന്നു വ്യക്തമാക്കി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് എൻ്റെ പുരികങ്ങളിൽ മാറ്റം വരുത്തുന്നത് ഇഷ്ടമാണ്. അത് മികച്ചതാക്കാൻ ഞാൻ സമയമെടുക്കുന്നു, കാരണം ഇത് യഥാർത്ഥ ഗെയിം ചേഞ്ചറാണ്. വർഷങ്ങളായി എനിക്ക് വ്യത്യസ്ത നെറ്റി മുഖങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം എൻ്റെ മുഖം മാറുന്നുവെന്ന് ആളുകൾ കരുതുന്നത്.” “അതുകൊണ്ടായിരിക്കാം പലരും എൻ്റെ മുഖത്ത് എന്തെങ്കിലും ചെയ്തുവെന്ന് പലരും കരുതുന്നത്.
nayanthara speaks about plastic surgery
പക്ഷേ, അത് ശരിയല്ല, തെറ്റാണ്, പക്ഷേ എനിക്ക് വേണ്ടി ഇപ്പോൾ ഭക്ഷണക്രമമാണ്, അതിനാൽ എൻ്റെ കവിളുകൾ അകത്തേക്കും പുറത്തേക്കും പോയി, നിങ്ങൾക്ക് എന്നെ നുള്ളി നോക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് മനസിലാക്കാം.” പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനെക്കുറിച്ചുള്ള കിംവദന്തികളെ അഭിസംബോധന ചെയ്തും നയൻസ് സംസാരിച്ചു.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.