New Report About School Academics

ഹൈസ്കൂളുകൾ 12-ാം ക്ലാസുവരെയാക്കുക ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌..!

New Report About School Academics: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശകൾ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുതിയൊരു ശുപാർശ പുറത്ത് വന്നിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാനാണ് ശുപാർശ. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിശ്ചിത ശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകൾക്ക് മാത്രമാണ് അംഗീകാരം നൽകേണ്ടത്. ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു ശുപാർശ. Kerala Prime News അംഗമാവാൻ Join New Report About […]

New Report About School Academics: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശകൾ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുതിയൊരു ശുപാർശ പുറത്ത് വന്നിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാനാണ് ശുപാർശ.

ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിശ്ചിത ശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകൾക്ക് മാത്രമാണ് അംഗീകാരം നൽകേണ്ടത്. ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു ശുപാർശ.

whatsapp icon
Kerala Prime News അംഗമാവാൻ

New Report About School Academics

പ്രീസ്‌കൂൾ മുതൽ 12 വരെ പഠിപ്പിക്കുന്ന മുഴുവൻപേരെയും അധ്യാപകരെന്ന ഒറ്റനിർവചനത്തിന്റെ പരിധിയിൽ കൊണ്ടുവരികയും സർവീസിലുള്ള മുഴുവൻ അധ്യാപകരെയും ഒറ്റവിഭാഗത്തിൽ ഉൾപ്പെടുത്തി റഫറണ്ടം നടത്തുകയും വേണം. അധ്യാപകസംഘടനകൾക്ക് അംഗീകാരം ലഭിക്കാൻ ആകെയുള്ള അംഗങ്ങളുടെ ഒരു നിശ്ചിതശതമാനം അധ്യാപകരുടെ പിന്തുണയും 18 ശതമാനത്തിൽ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതുമാണ് നല്ലത്.

ഹൈസ്കൂളുകൾ 12 വരെയാക്കി ഉയർത്തുന്നതിലൂടെ ഗുണമേന്മ വിദ്യാഭ്യാസമാണ് ലക്ഷ്യം. പുതിയ സ്‌കൂൾ പാഠ്യപദ്ധതി തൊഴിൽപഠനത്തിന് ഊന്നൽ നൽകിയുള്ളതാണ് . എട്ടാംക്ലാസ് മുതൽ കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കണമെന്നും ഒൻപതാം ക്ലാസ് മുതൽ അതനുസരിച്ചുള്ള പഠനം നടപ്പാക്കണമെന്നുമാണ് മറ്റൊരു ശുപാർശയും ഉണ്ട്. 11, 12 ക്ലാസുകളിൽ വിഷയാധിഷ്ഠിത പഠനത്തിനൊടൊപ്പം തന്നെ കുട്ടികളുടെ പ്രത്യേക അഭിരുചിയ്ക്കനുസരിച്ചുള്ള തൊഴിൽപഠനവും ഉൾപ്പെടുത്തും.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *