Olympics First Medal For Khazakstan: പാരീസ് ഒളിമ്പിക്‌സിലെ ആദ്യ മെഡൽ നേടി കസാഖ്സ്താന്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ കസാഖ്‌സ്‌താൻ വെങ്കലവും സ്വന്തമാക്കി. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 17-5ന് പരാജയപ്പെടുത്തിയാണ് കസാഖ്സ്താൻ ഷൂട്ടിങ് ടീം പാരീസിലെ ആദ്യ മെഡൽ സ്വന്തമാക്കുന്നത്.
അലക്സാൻഡ്ര ലെ, ഇസ്ലാം സത്പയെവ് എന്നിവരടങ്ങിയ സഖ്യമാണ് കസാഖ്‌സ്‌താനായി വെങ്കലം സ്വന്തമാക്കിയത്. ജർമനിയുടെ അന്ന യാൻസെൻ, മാക്‌സിമിലിയൻ ഉൾബ്രിച്ച് സഖ്യത്തെയാണ് കസാഖ്‌സ്‌താൻ സഖ്യം പരാജയപ്പെടുത്തിയത്.
Olympics First Medal For Khazakstan
ഒളിമ്പിക് ചരിത്രത്തില്‍ ഏറ്റവും വലിയ ഷൂട്ടിങ് സംഘത്തെയാണ് ഇന്ത്യ ഇക്കുറി അയച്ചിരിക്കുന്നത്. 21 താരങ്ങളാണ് പാരിസില്‍ രാജ്യത്തിനായി ഷൂട്ടിങ് റേഞ്ചിലേക്ക് ഇറങ്ങുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തിൽ രാജ്യം ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ മൂന്നാമത്തെ ഇനമാണ് ഷൂട്ടിങ്. ഒളിമ്പിക്‌സില്‍ ഇതുവരെ നാല് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വെടിവച്ച് ഇട്ടിട്ടുള്ളത്.
ഏഥൻസ് ഒളിമ്പിക്‌സിൽ ഡബിള്‍-ട്രാപില്‍ രാജ്യവർധൻ സിങ് റാത്തോഡ് നേടിയ വെള്ളിയാണ് ഇന്ത്യയുടെ ആദ്യ മെഡലായി കണക്കാക്കുന്നത്. അങ്ങനെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവാകാനും രാജ്യവർധൻ സിങ്ങിന് കഴിഞ്ഞു. പാരിസ് ഒളിമ്പിക്‌സിലെ 15 ഇനങ്ങളിലാണ് ഇന്ത്യൻ ഷൂട്ടർമാർ പങ്കെടുക്കുന്നത്. മനു ഭാക്കർ, ഷിഫ്‌ത് കൗര്‍, സരബ്ജ്യോത് സിങ് തുടങ്ങിയവരാണ് പ്രധാന മെഡല്‍ പ്രതീക്ഷ.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.