rain and prevention of disease: മഴക്കാലം അറുതിയുടെയും വറുതിയുടെയും കാലമായാണ് കണക്കാക്കുന്നത്. മഴക്കാലം വന്നാൽ ഏറെ സാംക്രമിക യോഗങ്ങളും ജന്തു ജന്യ രോഗങ്ങളും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്നു. വർദ്ധിച്ച ഈർപ്പവും കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളും കൊതുകുകളുടെ പ്രചരണ കേന്ദ്രമായി മാറുകയും മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ മഴക്കാലം എത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില രോഗങ്ങളെ നമുക്ക് നോക്കാം
ഡെങ്കിപനി
മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിലൂടെ കൊതുകുകൾ വർദ്ധിക്കുന്നു. കൊതുകുകളുടെ ഈ വർദ്ധനയെ തുടർന്ന് ചിക്കൻഗുനിയ ,ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ മാരക രോഗങ്ങൾ പിടിപെടുന്നു. ഇത്തരം രോഗങ്ങൾ മരണത്തിന് തന്നെ കാരണമാകുന്നു. പ്രതിരോധിക്കേണ്ട രീതികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ശുദ്ധജല സ്രോതസ്സുകളിലാണ് കൊതുകു മുട്ടയിടുന്നത്. അതിനാൽ വാട്ടർ ടാങ്ക് അടച്ചുവെക്കുക. വെള്ളക്കെട്ട് ഉണ്ടെങ്കിൽ ബ്ലീച്ച് പൗഡർ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കൊതുകുകളെ നശിപ്പിക്കുക.
കോളറ
മലിനമായ ജലത്തിലൂടെയും ഭക്ഷണങ്ങളിലൂടെയും പടരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയ ആണ് ഈ പകർച്ചവ്യാധി പടർത്തുന്നത്. പാകം ചെയ്യാത്തതും പഴകിയതുമായ ഭക്ഷണപദാർത്ഥത്തിലൂടെയും ജലസ്രോതസ്സിലൂടെയും ആണ് ഈ രോഗാണ് ശരീരത്തിൽ പ്രവേശിക്കുന്നത്.
കോളറ പ്രതിരോധിക്കേണ്ട മാർഗങ്ങൾ .പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക . ഭക്ഷണപദാർത്ഥങ്ങൾ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക. . കിണറുകൾ ക്ലോറി നൈറ്റ് ചെയ്യുക.
എലിപ്പനി
എലികളിലൂടെയും മറ്റു മൃഗങ്ങളിലൂടെയും പടരുന്ന ബാക്ടീരിയ രോഗമാണ് എലിപ്പനി. രോഗമുള്ള മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളത്തിൽ കൂടി പടരുന്ന ബാക്ടീരിയ ആണിത്. നമ്മുടെ ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയാണ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. പ്രതിരോധ മാർഗങ്ങൾ .വ്യക്തി ശുചിത്വം പാലിക്കുക . അഴുക്കും വേസ്റ്റും കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക യഥാസമയം അത് സംസ്കരിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് ബന്ധം പുലർത്താതിരിക്കുക
rain and prevention of disease
വൈറൽ പനി.
മഴക്കാലത്ത് ഏറെ നിറഞ്ഞുനിൽക്കുന്ന രോഗമാണ് പനിയും ജലദോഷവും. കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റമാണ് ഈ രോഗത്തിന് കാരണം. ഈ പനി മറ്റൊരാളിൽ നിന്ന് വേഗം പടർന്നു പിടിക്കുന്നതാണ്. പ്രതിരോധ മാർഗങ്ങൾ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ചൂടാക്കിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. ശുചിത്വം പാലിക്കുക.
Read also: ശരീരഭാരം നിയന്ത്രിക്കണോ? ഭക്ഷണവും വ്യായാമവും ഇങ്ങനെയാക്കി നോക്കൂ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.