ടാറ്റ സൺസ്,ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന കമ്പനികളുടെ ചെയർമാൻ ആയിരുന്ന രത്തൻ നാവൽ ടാറ്റ അന്തരിച്ചു.രത്തന്റെ നിയോഗ വാർത്തയ്ക്കു പിന്നാലെ അദ്ദേഹം രണ്ടു ദിവസം മുൻപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. തൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനു പിന്നാലെ ‘എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’ എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവച്ച കുറിപ്പ് ഇങ്ങനെ,
എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഞാൻ ബോധവാനാണ്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് എല്ലാവർക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം ഞാൻ ഇപ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയനാണ്.
ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ തുടരുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മാറിനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, രത്തൻ ടാറ്റ കുറിച്ചു.
വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്‌ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചു. കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.
ratan tata last post goes viral
തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തി. ഈ ഗ്രൂപ്പിന്റെ വരുമാനം നാല്പതിരട്ടിവരെയും ലാഭം അൻപതിരട്ടിവരെയും വളർത്തി.
Read also: എന്നും സാധാരണകാരനൊപ്പം, ഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ അന്തരിച്ചു
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.