fea 8 min 7

ഡബ്ബിങ്ങിലൂടെ സുപരിചിതയായ രവീണ രവി വിവാഹിതയക്കുന്നു, ദേവൻ ജയകുമാർ വരൻ

raveena ravi

ഡബ്ബിങ് ആർടിസ്റ്റ് രവീണ രവി വിവാഹിതയാകുന്നു. ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ സംവിധായാകൻ ദേവൻ ജയകുമാർ ആണ് വരൻ. ഇരുവരുടെയും പ്രണയവാർത്ത സമൂഹ മാധ്യമങ്ങളിലൂടയാണ് അറിയിച്ചത്.
ഇതോടെ ആശംസകൾ അറിയിച്ച് നിരവധി സുഹൃത്തുക്കളും ആരാധകരും എത്തിയിട്ടുണ്ട്.

രവീന്ദ്രനാഥിൻ്റേയും ശ്രീജ രവിയുടേയും മകളാണ് രവീണ. ഇവർ ഇരുവരും ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്. ആറാമത്തെ വയസ്സിലാണ് രവീണ സിനിമാരംഗത്തേയ്ക്കെത്തുന്നത്. വാനപ്രസ്ഥം എന്ന സിനിമയിൽ ഒരു ബാലതാരത്തിനാണ് ഡബ്ബ് ചെയ്തത്. എഫ്ഐആർ എന്ന ചിത്രത്തിൽ അതെ വർഷം തന്നെ ശബ്ദം പകർന്നു. പിന്നീട് ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലെ ഡബ്ബിങ്ങിലൂടെ രംഗത്ത് വീണ്ടും സജീവമായി. ഭാസ്ക്കർ ദ് റാസ്ക്കൽ, ലൗ ആക്‌ഷൻ ഡ്രാമ എന്നീ സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം നൽകി. മുപ്പതിലധികം മലയാള ചിത്രങ്ങൾക്കാണ് രവീണ ഡബ്ബ് ചെയ്തു.

whatsapp icon
Kerala Prime News അംഗമാവാൻ

ദേവൻ ആദ്യമായി സംവിധാനം ചെയ്ത വാലാട്ടി എന്ന ചിത്രത്തിലും രവീണയാണ് ഡബ്ബ് ചെയ്തത്. അഭിനയ രംഗത്തും താരം കാലെടുത്തുവച്ചിട്ടുണ്ട്. ഒരു കിടയിൻ കരുണൈ മനു, റോക്കി, ലവ് ടുഡേ, മാമന്നൻ എന്നിങ്ങനെ പത്തോളം സിനിമകളിൽ രവീണ വേഷമിട്ടു. മലയാള സിനിമ നിത്യഹരിത നായകനിലും അഭിനയിച്ചിട്ടുണ്ട്.

raveena ravi tighing knot

സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാട് ശ്രീകല എന്നിവരുടെ മകനാണ് ദേവൻ. സംവിധായകൻ വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായി 2011ൽ ഒരു പരസ്യ ചിത്രത്തിലൂടെയാണ് ദേവൻ കലാരംഗത്ത് പ്രവേശിച്ചത്. അവിടെ നിന്നും ഹലോ നമസ്തേ എന്ന സിനിമയിൽ ക്രിയേറ്റീവ് ഡയറക്റ്ററായി. ശേഷമാണ് ‘വാലാട്ടി’ സംവിധാനം ചെയുന്നത്. മലയാളം മൊഴിമാറ്റം നടത്തിയ ഫർസി, ജൂബ്ലി എന്നീ ഹിന്ദി സീരീസുകളുടെ ഡയലോഗുകൾ എഴുതിയത് ദേവനായിരുന്നു. ഫർസിയിലെ ജമാൽ എന്ന കഥാപാത്രത്തിന് ദേവനാണ് മലയാളത്തിൽ ശബ്ദം പകർന്നത്.

Read also: അച്ഛന്റെ പൊന്നുമോൾക്കു ആശംസകളുമായി ഇന്ദ്രജിത്, പ്രാർത്ഥന ഇന്ദ്രജിത്തിന് ഇന്ന് പിറന്നാൾ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *