S N Swamy Abot Moonnam Mura Movie

ലാലിന്റെ അമ്മ പറഞ്ഞു ഒരു കാരണവശാലും ആ സീൻ ഒഴിവാക്കരുത് : എസ് എൻ സ്വാമി

S N Swamy Abot Moonnam Mura Movie: മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി 1998 ൽ എസ് എൻ സ്വാമി തിരക്കഥ ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു മൂന്നാം മുറ. മധുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരുന്നത്. സുരേഷ് ഗോപി രേവതി മുകേഷ് ലാലു അലക്സ് എന്നിവരും പ്രധാന വേഷങ്ങളിൽ മൂന്നാം മുറയിൽ അഭിനയിച്ചിട്ടുണ്ട്. അലി ഇമ്രാൻ എന്ന കഥാപാത്രമാണ് മോഹൻലാൽ ചെയ്തിരുന്നത്. ചിത്രത്തിന്റെ ഒറിജിനൽ ക്ലൈമാക്സ് കാണിക്കാൻ സെൻസർ ബോർഡ് സമ്മതിച്ചിട്ടില്ലായിരുന്നു വെന്ന് എസ് എൻ സ്വാമി അടുത്തിടെ […]

S N Swamy Abot Moonnam Mura Movie: മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി 1998 ൽ എസ് എൻ സ്വാമി തിരക്കഥ ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു മൂന്നാം മുറ. മധുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരുന്നത്. സുരേഷ് ഗോപി രേവതി മുകേഷ് ലാലു അലക്സ് എന്നിവരും പ്രധാന വേഷങ്ങളിൽ മൂന്നാം മുറയിൽ അഭിനയിച്ചിട്ടുണ്ട്. അലി ഇമ്രാൻ എന്ന കഥാപാത്രമാണ് മോഹൻലാൽ ചെയ്തിരുന്നത്.

ചിത്രത്തിന്റെ ഒറിജിനൽ ക്ലൈമാക്സ് കാണിക്കാൻ സെൻസർ ബോർഡ് സമ്മതിച്ചിട്ടില്ലായിരുന്നു വെന്ന് എസ് എൻ സ്വാമി അടുത്തിടെ പറയുക ഉണ്ടായി. അത് ഉണ്ടായിരുന്നെങ്കിൽ തിയേറ്ററിൽ ഒക്കെ ചിലപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായേനെ എന്നും,അലി ഇമ്രാൻ എന്ന കഥാപാത്രത്തിന് ഒരു ക്രെഡിറ്റും ഇല്ലാത്തതായിരുന്നു ആ ക്ലൈമാക്സ് എന്നും അദ്ദേഹം പറയുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

S N Swamy Abot Moonnam Mura Movie

മോഹൻലാലിന്റെ അമ്മ സിനിമയുടെ റിവ്യൂ കണ്ടിരുന്നുവെന്നും ഒരു കാരണവശാലും അതിന്റെ ക്ലൈമാക്സ് ഒഴിവാക്കരുത് എന്നും പറഞ്ഞിരുന്നുവെന്ന് എസ് എൻ സ്വാമി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.സാധാരണ ലാൽ സാറിന്റെ അമ്മ ഒരു സിനിമയും കാണാത്തതാണ്.പക്ഷേ ഈ പടത്തിന്റെ റിവ്യൂ കാണാൻ വന്നിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞത് ഒരു കാരണവശാലും ആ സീൻ വിട്ടുകൊടുക്കരുത് എന്നായിരുന്നു അവർ അങ്ങനെ പറയേണ്ട ആവശ്യമേ ഇല്ലായിരുന്നു പക്ഷേ ആ ക്ലൈമാക്സ് ഒഴിവാക്കേണ്ടി വന്നു എന്നും എസ് എൻ സ്വാമി കൂട്ടിച്ചേർക്കുന്നു.

മൂന്നാംമുറ ഒരു ചിന്തയിൽ നിന്നുണ്ടായ സിനിമയാണ് അതിന്റെ ഒറിജിനൽ ക്ലൈമാക്സ് ഒന്നും കിട്ടിയില്ല. യഥാർത്ഥത്തിൽ മൂന്നാംമുറയുടെ ക്ലൈമാക്സ് അവസാനം സുകുമാരന്റെ പോലീസ് കഥാപാത്രം ക്രെഡിറ്റ് എടുക്കുന്നതാണ് അലി ഇമ്രാൻ എന്ന കഥാപാത്രത്തിന് അവസാനം ഒരു ക്രെഡിറ്റും ഉണ്ടാവില്ല. പത്രങ്ങളിലൊക്കെ സുകുമാരന്റെ ഫോട്ടോ വയ്ക്കും. ഈ ലോകത്ത് രണ്ടെണ്ണം ഒരിക്കലും നേരെയാവില്ല. ഒന്ന് പട്ടിയുടെ വാലും പിന്നെ പോലീസും എന്ന് പറഞ്ഞ് അലി ഇമ്രാന്റെ കഥാപാത്രം ഇറങ്ങി പോകുന്നതാണ് ശരിക്കുമുള്ള ക്ലൈമാക്സ്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *