Special Chicken sandwich

സ്നാക്ക് ബോക്സിനു പറ്റിയ ഒരു സിമ്പിൾ അടിപൊളി സാൻഡ്വിച് നോക്കിയാലോ…

Special Chicken sandwich: ഇത് സ്നാകായട്ടോ ഡിന്നർ ആയിട്ടോ ഉണ്ടാകാൻ സാധിക്കുന്ന ഐറ്റമാണ്. ഉണ്ടാക്കിയാൽ ഇത് തീരുന്ന വഴി അറിയില്ല അത്രക്കും ടേസ്റ്റി ഫുഡാണിത്. ചേരുവകൾ Special Chicken sandwich ഒരു പാൻ അടുപ്പിൽ വെച്ച് ബട്ടർ ഇട്ട് കൊടുത്ത് ചൂടാകുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ബോൺലെസ് ചിക്കനും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് സവാള ചെറുതായരിഞ്ഞതും ക്യാപ്സിക്കവും റെഡ് ക്യാപ്സിക്കവും പച്ചമുളകും സ്പ്രിംഗ് ഓണിയാനും ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. […]

Special Chicken sandwich: ഇത് സ്നാകായട്ടോ ഡിന്നർ ആയിട്ടോ ഉണ്ടാകാൻ സാധിക്കുന്ന ഐറ്റമാണ്. ഉണ്ടാക്കിയാൽ ഇത് തീരുന്ന വഴി അറിയില്ല അത്രക്കും ടേസ്റ്റി ഫുഡാണിത്.

ചേരുവകൾ
  • ബട്ടർ – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
  • ചിക്കൻ – 250 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്
  • കോൺ ഫ്ലോർ – 1 ടീ സ്പൂൺ
  • സവാള – 1/2 കപ്പ്
  • ക്യാപ്‌സിക്കം – 1/2 കപ്പ്
  • റെഡ് ക്യാപ്‌സിക്കം – 1/4 കപ്പ്
  • പച്ച മുളക് – 1 എണ്ണം
  • സ്പ്രിംഗ് ഓണിയൻ – ആവശ്യത്തിന്
  • പപ്രിക പൊടി – 1 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
  • ചെറിയ ജീരക പൊടി – 2 നുള്ള്
  • ഒരിഗാണോ – 1/4 ടീ സ്പൂൺ
  • ഫ്രഷ് ക്രീം – 1 ടേബിൾ സ്പൂൺ
  • മോസ്സറല്ല ചീസ്
  • ചെടാർ ചീസ്
Special Chicken sandwich

ഒരു പാൻ അടുപ്പിൽ വെച്ച് ബട്ടർ ഇട്ട് കൊടുത്ത് ചൂടാകുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ബോൺലെസ് ചിക്കനും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് സവാള ചെറുതായരിഞ്ഞതും ക്യാപ്സിക്കവും റെഡ് ക്യാപ്സിക്കവും പച്ചമുളകും സ്പ്രിംഗ് ഓണിയാനും ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിക്കുക. കൂടെ തന്നെ കുരുമുളകുപൊടിയും പാപ്രിക പൊടിയും ചെറിയ ജീരക പൊടിയും ഒരിഗാനോവും ഇട്ട് കൊടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളത്തിൽ കോൺഫ്ലവർ കലക്കിയത് കൂടി ഒഴിച്ചു കൊടുക്കുക. ശേഷം ഇതൊന്നു ചെറുതായി കുറുകി വരുമ്പോൾ ഇതിലേക്ക് ഫ്രഷ് ക്രീം കൂടി ആഡ് ചെയ്യുക.

whatsapp icon
Kerala Prime News അംഗമാവാൻ

ഒരു ടോർട്ടില്ല ബ്രഡ് എടുത്ത് രണ്ടായി മുറിച്ച ശേഷം ഒരു ഭാഗത്തേക് ഫില്ലിംഗ് വെച്ച് കൊടുക്കുക. അതിന് മുകളിൽ കുറച്ച് മോസ്സറല്ല ചീസ് കൂടി വെച്ച ശേഷം ത്രികൊണ രൂപത്തിൽ മടക്കി എടുക്കുക. ബാക്കി ഫില്ലിംഗ് കൂടി ഇത് പോലെ ചെയ്ത് കഴിയുമ്പോൾ ഒരു പാൻ അടുപ്പിൽ വെച്ച് ബട്ടർ ഇട്ട് ചൂടാകുമ്പോൾ ഉണ്ടാക്കി വെച്ച സാൻഡ്വിച് ഓരോന്ന് വെച്ച് രണ്ട് ഭാഗവും മോറിയിച് എടുക്കുക. ഒരു സൈഡ് വെന്ദ് കഴിയുമ്പോൾ മറിച്ചിട്ട് അതിന് മുകളിലായി കുറച്ച് ചെടാർ ചീസ് കൂടി ഇട്ട് കൊടുക്കുക. Video Credits : Kannur kitchen

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *