Special Choora Meen Curry

നല്ല കുറുകിയ ചാറോടുകൂടിയുള്ള അടിപൊളി ടേസ്റ്റി മീൻ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..!

Special Choora Meen Curry: ഒരു തവണയെങ്കിലും മീൻകറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പിന്നീട് നിങ്ങൾ പഴയ പോലെ ഉണ്ടാക്കില്ല ഈ ഒരു മീൻ കറി തന്നെ നിങ്ങൾ ഉണ്ടാക്കുകയുള്ളൂ അത്രക്കും ടേസ്റ്റി മീൻ കറിയണിത്. ചേരുവകൾ Special Choora Meen Curry ഒരു പാനിലേക് മല്ലിപ്പൊടി മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ലോ ഫ്ലെയിമിൽ വച്ച് ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. പൊടികളുടെ നിറം ചെറുതായി മാറുമ്പോൾ നമുക്ക് തീ ഓഫ് ആക്കാം. ശേഷം […]

Special Choora Meen Curry: ഒരു തവണയെങ്കിലും മീൻകറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ പിന്നീട് നിങ്ങൾ പഴയ പോലെ ഉണ്ടാക്കില്ല ഈ ഒരു മീൻ കറി തന്നെ നിങ്ങൾ ഉണ്ടാക്കുകയുള്ളൂ അത്രക്കും ടേസ്റ്റി മീൻ കറിയണിത്.

ചേരുവകൾ
  • മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 3 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 1/2 ടേബിൾ സ്പൂൺ
  • തേങ്ങ ചിരകിയത് – 3 ടേബിൾ സ്പൂൺ
  • ചൂര – 1/2 കിലോ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്
  • ചെറിയുള്ളി – 10 എണ്ണം
  • തക്കാളി – 1 എണ്ണം
  • കുടം പുളി – 3 കഷ്ണം
  • ഉപ്പ് – ആവശ്യത്തിന്
Special Choora Meen Curry

ഒരു പാനിലേക് മല്ലിപ്പൊടി മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ലോ ഫ്ലെയിമിൽ വച്ച് ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. പൊടികളുടെ നിറം ചെറുതായി മാറുമ്പോൾ നമുക്ക് തീ ഓഫ് ആക്കാം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന പൊടികൾ കുറച്ചു വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു മീൻ ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് ചെറിയ ഉള്ളി ചതച്ചത് ഇഞ്ചി വെളുത്തുള്ളി ചതച്ചത് വേപ്പില എന്നിവ വയറ്റുക.

whatsapp icon
Kerala Prime News അംഗമാവാൻ

ശേഷം ചെറുതായി അരിഞ്ഞ തക്കാളി ഇട്ടുകൊടുക്കുക. ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ഒഴിച്ചു കൊടുക്കുക കൂടെ തന്നെ ആവശ്യത്തിനും വെള്ളവും ഉപ്പും ഇട്ട് നന്നായി ഇളക്കുക. കറി ഒന്ന് തിളച്ചു വരുമ്പോൾ ഇതിലേക്ക് നമുക്ക് ചൂരയുടെ കഷണങ്ങൾ ഇട്ടു കൊടുക്കാം ശേഷം അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് പുളി വെള്ളത്തിൽ കുതിർത്തതും ഇട്ടുകൊടുക്കുക. ഇടക്കിടക്ക് കറി ഒന്ന് ചുറ്റിച്ചു കൊടുക്കുക ശേഷം മീനെല്ലാം നന്നായി വെന്ത് കറിയൊന്ന് വറ്റി കുറുകി വരുമ്പോൾ നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. Video Credit :Athy’s CookBook

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *