Special Oats Dosa Recipe

ഇനി മുതൽ രാവിലെ ഹെൽത്തിയായ ഓട്സ് ദോശ തയ്യാറാക്കാം… അതും കിടിലൻ രുചിയിൽ..!!

Special Oats Dosa Recipe: ഓട്സ് പൊതുവേ എല്ലാവർക്കും ഇഷ്ടം കുറവുള്ള സാധനമാണ്. പക്ഷേ ഓട്സ് ഒരു ദോശ രൂപത്തിൽ ഇനി പറയുന്ന പോലെ ഉണ്ടാക്കിയാൽ വളരെ രുചികരമായിരിക്കും. ഈയൊരു ഓട്സ് ദോശയുടെ കൂടെ നമുക്ക് ചമ്മന്തിയോ സാമ്പാറോ എന്തു വേണമെങ്കിലും കൂട്ടാവുന്നതാണ്. ചേരുവകൾ Special Oats Dosa Recipe ഒരു പാത്രത്തിൽ ഓട്സും അതു പോലെ തന്നെ റവയും ഇട്ട് കുറച്ചു വെള്ളം ഒഴിച്ചു കുതിരാൻ മാറ്റിവെക്കുക. ഇതേ സമയം ഒരു ക്ലാസ്സിൽ ഇളം ചൂട് […]

Special Oats Dosa Recipe: ഓട്സ് പൊതുവേ എല്ലാവർക്കും ഇഷ്ടം കുറവുള്ള സാധനമാണ്. പക്ഷേ ഓട്സ് ഒരു ദോശ രൂപത്തിൽ ഇനി പറയുന്ന പോലെ ഉണ്ടാക്കിയാൽ വളരെ രുചികരമായിരിക്കും. ഈയൊരു ഓട്സ് ദോശയുടെ കൂടെ നമുക്ക് ചമ്മന്തിയോ സാമ്പാറോ എന്തു വേണമെങ്കിലും കൂട്ടാവുന്നതാണ്.

ചേരുവകൾ
  • ഓട്സ് – 1. 1/2 കപ്പ്
  • റവ – 3 ടേബിൾ സ്പൂൺ
  • ഉലുവ – 1 സ്പൂൺ
  • സവാള – 1 എണ്ണം
  • ചെറിയുള്ളി – 7/8 എണ്ണം
  • പച്ച മുളക് – 3 എണ്ണം
  • വേപ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
Special Oats Dosa Recipe

ഒരു പാത്രത്തിൽ ഓട്സും അതു പോലെ തന്നെ റവയും ഇട്ട് കുറച്ചു വെള്ളം ഒഴിച്ചു കുതിരാൻ മാറ്റിവെക്കുക. ഇതേ സമയം ഒരു ക്ലാസ്സിൽ ഇളം ചൂട് വെള്ളത്തിൽ കുറച്ചു ഉലുവയും കുതിരാൻ വെക്കുക. മിക്സിയുടെ ജാറിലേക്ക് കുതിരാൻ വെച്ച ഓട്സും അതു പോലെ തന്നെ ഉലുവയും കൂടെ തന്നെ ചെറിയ ഒരു സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും വേപ്പിലയും ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായി അരച്ച് എടുക്കുക. അരച്ച് എടുത്ത ബാറ്റർ ഒരു ബൗളിലേക്ക് ഒഴിച്ചതിനു ശേഷം കുറച്ചു മല്ലിയിലയും വേപ്പില അരിഞ്ഞിട്ടു കൊടുക്കുക.

whatsapp icon
Kerala Prime News അംഗമാവാൻ

മാവ് അയച്ചതിനു ശേഷം റസ്റ്റ്‌ ചെയ്യാൻ ഒന്നും വയ്ക്കേണ്ട അപ്പോൾ തന്നെ നമുക്ക് ദോശ ചുട്ടു തുടങ്ങാവുന്നതാണ്. ദോശ ചട്ടി എടുത്ത് അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തവി മാവ് എടുത്ത് ഒഴിച്ച് നന്നായി കനം കുറച്ച് പരത്തി കൊടുക്കുക. ദോശയുടെ മുകൾ ഭാഗം നന്നായി വെന്തതിനു ശേഷം കുറച്ച് എണ്ണയോ നെയ്യോ തടവി കൊടുത്തിട്ട് മറിച്ചിട്ട് വീണ്ടും മോറിയിച്ച് എടുക്കുക. ഇത് പോലെ തന്നെ ഓരോ ദോശയും നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. Video Credit : Jaya’s Recipes

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *