Super Easy Breakfast Recipe: ഗോദമ്പ് പൊടിയും മുട്ടയും ഉണ്ടകിൽ വെറും 5 മിനിറ്റ് കൊണ്ട് ഉണ്ടാകാൻ പറ്റുന്ന ഒരു പത്തിരിയാണിത്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ പത്തിരിയുടെ റെസിപി നോക്കിയിലോ.
ചേരുവകൾ
- ഗോദമ്പ് പൊടി – 1 കപ്പ്
- മൈദ പൊടി – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- സവാള – 1 എണ്ണം
- പച മുളക്
- മുട്ട – 1 എണ്ണം
- ചീസ്
Super Easy Breakfast Recipe
രു ബൗളിലേക്ക് ഗോതമ്പ് പൊടിയും മൈദ പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വെള്ളവും ഒഴിച്ച് കുഴച്ചെടുക്കുക. ചപ്പാത്തിക്ക് കുഴക്കുന്ന പോലെ സോഫ്റ്റ് ആയി മാവ് കുഴച്ചെടുക്കുക. ഒരു ബൗളിലേക്ക് സവാള ചെറുതായി അരിഞ്ഞത് പച്ച മുളക് മുട്ട ആവശ്യത്തിന് ഉപ്പ് എനിവയിട്ട് മിക്സ് ആകുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചീസ് കൂടി ഇട്ടു കൊടുക്കുക. ചീസ് തികച്ചും ഓപ്ഷണൽ ആണ് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇട്ടു കൊടുക്കാം ചീസ് ഇഷ്ടമില്ലാത്തവർക് ഒഴിവാക്കാം. ശേഷം ഇതെല്ലാം കൂടി നന്നായി മിക്സ് ആക്കി മാറ്റി വെക്കുക. നമ്മൾ കുഴച്ചു വെച്ച മാവിൽ നിന്ന് ഒരു ചെറിയ ഉരുളയാക്കി എടുത്ത് അത് പത്തിരിപ്പലക്കയിൽ ഇട്ട് പൊടി തൂകി പരത്തി എടുക്കുക.
ഇതുപോലെതന്നെ വേറൊരു പത്തിരി കൂടി പരത്തി വെച്ച ശേഷം അതിനു മുകളിലേക്ക് ഒരു റൗണ്ട് ഷേപ്പ് ഉള്ള മൂടിവെച്ച് ഷേപ്പ് ആക്കുക. ഓരോ റൗണ്ട് ഷേപ്പിന് മുകളിലേക്കും കുറച്ച് ഫില്ലിംഗ് വെച്ച് കൊടുത്ത ശേഷം ആദ്യം പരത്തിയ മാവ് വെച്ചുകൊടുത്ത് വീണ്ടും റൗണ്ട് ഷേപ്പ് ആക്കി എടുക്കുക. അരികെല്ലാം നല്ല രീതിയിൽ ഒട്ടിയട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം ഇത് നമുക്ക് പൊരിച്ചെടുക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തശേഷം നമ്മൾ പരത്തിയ പത്തിരി ഓരോന്നായി വെച്ചുകൊടുത്തു രണ്ടുവർഷവും നന്നായി മൊരിയിച്ചെടുക്കുക. Video Credit : She book
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.