ദീപാവലി അടുത്തതോടെ പ്രാദേശിക വിപണികള്‍ക്ക് ആശ്വാസമായി സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 58,280 രൂപയിലും, ഗ്രാമിന് 55 രൂപ താഴ്ന്ന് 7,285 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക വിപണികളില്‍ പവന് ചരിത്രത്തിലെ ഏറ്റവും മികച്ച നിലവാരമായ 58,720 രൂപ രേഖപ്പെടുത്തിയിരുന്നു. ഉത്സവകാലത്ത് സ്വര്‍ണവില കുതിച്ചുയരുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലായിരുന്നു വ്യാപാരികൾ. ഇന്നത്തെ വിലക്കുറവ് വ്യാപാരികള്‍ക്കും, ഉപയോക്താക്കള്‍ക്കും നേരിയ ആശ്വാസമാകും.
അതേസമയം ആഗോളവിപണിയില്‍ സ്വര്‍ണവിപണിയില്‍ സ്വര്‍ണവിലയില്‍ യാതൊരു ആശ്വാസവുമില്ല. സ്വര്‍ണം ഔണ്‍സിന് 0.24% (6.50 ഡോളര്‍) വില വര്‍ധിച്ചു അതും ഒരു ദിവസത്തിന് ഉള്ളിൽ. 30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയിലെ വര്‍ധന 2.26% ആണ്. 6 മാസത്തിനിടെ ഔണ്‍സിന് 16.58% (386.45 ഡോളര്‍) കൂടി. പ്രാദേശിക വിപണികളിലും ഈ മാസം സ്വര്‍ണ്ണം കത്തികയറുന്നതാണ് കണ്ടത്.
swarna vila kuranju
56,400 രൂപയായിരുന്നു ഈ മാസം ആദ്യത്തെ സ്വര്‍ണ്ണവില. ഈ മാസം 10 ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും താഴ്ന്ന നിലവാരം. ഇന്നലെ രേഖപ്പെടുത്തിയ 58,720 രൂപയാണ് ഉയര്‍ന്ന നിലവാരം. അതായത് ഈ മാസം മാത്രം പവന് 2,520 രൂപയോളം വിലമാറ്റമുണ്ടായി. നിലവിലെ സാഹചര്യങ്ങളും, ആഗോള സൂചകങ്ങളും സ്വര്‍ണം കരുത്താര്‍ജിക്കുമെന്ന സൂചന നല്കുന്നു. സ്വര്‍ണത്തിന്റെ ദീര്‍ഘകാല ഭാവി സുരക്ഷിതമാണെന്നു വിദഗ്ധരും വിശ്വസിക്കുന്നു. അതിനാല്‍ നിലവിലെ ഇറക്കങ്ങള്‍ നിക്ഷേപര്‍ക്കും, ആഭരണപ്രിയര്‍ക്കും ഉപയോഗിക്കാവുന്നതാണ്. നിക്ഷേപകര്‍ ആവറേജിംഗിനുള്ള തുക കരുതി നിക്ഷേപങ്ങള്‍ തുടരുക. ആഭരണപ്രിയര്‍ ഇറക്കങ്ങളില്‍ ബുക്കിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക.
സംസ്ഥാനത്ത നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും കുറഞ്ഞേക്കാം. നിലവില്‍ വെള്ളി ഗ്രാമിന് 112.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 896.80 രൂപയും, 10 ഗ്രാമിന് 1,121 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 1,12,100 രൂപയാണ്
Read also: വാട്ടർ അതോറിറ്റിയിൽ, മിൽമ, ആരോഗ്യ വകുപ്പ് എന്നിവയിൽ നിയമനം വിജ്ഞാപനം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.