സേമിയ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പുഡ്ഡിംഗ്!! | Tasty Semiya Pudding Recipe

Tasty Semiya Pudding Recipe

Tasty Semiya Pudding Recipe : മധുരം ഇഷ്ടമുള്ളവർക്ക് ഇഷ്ടപ്പെട്ട വിഭവമാണ് പായസവും പുഡിംങ്ങുമൊക്കെ. പലതരത്തിലുള്ള പായസവും പുഡിംങ്ങും കഴിച്ചു മടുത്തവർക്ക് വ്യത്യസ്ത രുചിയിൽ ഒരു സേമിയ കൊണ്ടുള്ള ഒരു പുഡിംങ്ങ് തയ്യാറാക്കാം. കുറച്ച് ചേരുവകൾ കൊണ്ട് മാത്രം മതി ഇത് തയ്യാറാക്കിയെടുക്കാം. ഇതിനു വേണ്ട ചേരുവകൾ താഴെ കൊടുക്കാം.

സേമിയ – 1/2 കപ്പ്
പാൽ – 2 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 1/3 കപ്പ്
നെയ്യ് – 2 ടീസ്പൂൺ
ഏലക്കായപ്പൊടി – 1/4 ടീസ്പൂൺ
ഈത്തപ്പഴം – 10 എണ്ണം
ബദാം – 2 ടേബിൾ സ്പൂൺ
പിസ്ത- 2 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി – കുറച്ച്

Tasty Semiya Pudding Recipe
Tasty Semiya Pudding Recipe

ആദ്യം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ചൂടായി വരുമ്പോൾ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിൽ സേമിയ ചേർത്ത് കൊടുക്കുക. സേമിയ വറുത്തെടുക്കുക. ലോ ഫ്ലെയ്മിൽ വച്ച് ഇളക്കി ഒരു ലൈറ്റ് ബ്രൗൺ കളർ ആവുന്നതു വരെ വറുത്തെടുക്കുക. ശേഷം അതിൽ അരിഞ്ഞെടുത്ത ഈത്തപ്പഴം, ബദാം, പിസ്ത, ഉണക്കമുന്തിരി എന്നിവ ചേർക്കുക. 2മിനുട്ട് നേരം മിക്സ് ചെയ്ത ശേഷം എടുത്തു വച്ച പാൽ ചേർക്കുക.

ശേഷം മിക്സാക്കിയ ശേഷം സേമിയ വേവിക്കുക. സേമിയ പാകമായി വരുമ്പോൾ അതിൽ കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ശേഷം ഏലക്കായപ്പൊടി ചേർത്ത് മിക്സാക്കി വരുമ്പോൾ സേമിയ നല്ല കട്ടിയായി വന്നിട്ടുണ്ടാവും. ശേഷം സെർവിംങ്ങ് പാത്രത്തിലേക്ക് ഒഴിക്കുക. ഒരു ഒരു മണിക്കൂർ കഴിയുമ്പോൾ നല്ല കട്ടിയായി വന്നിട്ടുണ്ടാവും. ഫ്രിഡ്ജിൽ വച്ച് തണുത്ത് കഴിക്കാൻ ഇഷ്ടമുള്ളവർക്ക് അങ്ങനെയും കഴിക്കാവുന്നതാണ്. ഒരു തവണ ഇതൊന്ന് തയ്യാറാക്കി നോക്കു.കുട്ടികൾ വീണ്ടും ഈ സേമിയ പുഡിംങ്ങ് വേണമെന്ന് പറയും. Video Credit : Kannur kitchen

Tasty Semiya Pudding Recipe
Tasty Semiya Pudding Recipe
0/5 (0 Reviews)
---Advertisement---

Leave a Comment