Tasty Snack Recipe Viral: കുട്ടികളുള്ള വീടുകളിൽ എല്ലാ സമയവും കഴിക്കാനായി എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ മാത്രം നൽകിയാൽ അത് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി കൊടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ
കിടിലൻ രുചിയിൽ ഒരു വേറിട്ട പലഹാരം തയ്യാറാക്കാം.!!
രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. രണ്ടു മണിക്കൂറിനു ശേഷം വെള്ളത്തിൽ നിന്നും അരിയെടുത്ത് അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു ടേബിൾ സ്പൂൺ അളവിൽ ചോറും അല്പം തേങ്ങയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം പലഹാരത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കണം. ഓരോരുത്തരുടെയും മധുരത്തിന് ആവശ്യമുള്ള അത്രയും ശർക്കരയുടെ കട്ടകൾ എടുത്ത് അത് പാനിയാക്കിയ ശേഷം അരച്ചു വെച്ച മാവിനോടൊപ്പം ചേർത്തു കൊടുക്കണം. മാവിനോടൊപ്പം
വീട്ടിൽ തന്നെ ഉണ്ടാക്കാം കടകളിൽ നിന്ന് വാങ്ങണ്ട ആവശ്യം ഇല്ല.!!
ചേർക്കാൻ മറ്റുചില ചേരുവകൾ കൂടി തയ്യാറാക്കേണ്ടതുണ്ട്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരുപിടി അളവിൽ തേങ്ങാ കൊത്തിട്ട് വറുത്തെടുക്കുക. അതേ അളവിൽ ചെറിയ ഉള്ളി കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കണം. ഈ രണ്ടു ചേരുവകൾ കൂടി മാവിലേക്ക്
ചേർത്ത് കഴിഞ്ഞാൽ ഒരു പിഞ്ചു ഉപ്പും,അല്പം ജീരകം പൊടിച്ചതും, ഒരു പിഞ്ച് ബേക്കിംഗ് സോഡയും കൂടി മാവിലേക്ക് ചേർക്കേണ്ടതുണ്ട്. എല്ലാ ചേരുവകളും മാവിൽകിടന്ന് നല്ലതുപോലെ മിക്സ് ആയിക്കഴിഞ്ഞാൽ പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു കരണ്ടിയളവിൽ മാവൊഴിച്ച് അല്പനേരം അടച്ചുവെച്ച് വേവിച്ചശേഷം പുറത്തെടുത്ത് ചൂടോടെ സെർവ് ചെയ്യാം. ഈ രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.