tata punch sales goes high: 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ടാറ്റ പഞ്ച് ഏകദേശം 34 മാസങ്ങള്‍കൊണ്ട് 4 ലക്ഷത്തോളം പഞ്ചുകൾ വിറ്റതിന്റെ നേട്ടം കൈവരിച്ചു.ഈ ഒരു കാലയളവിനുള്ളിൽ ഇന്ത്യൻ മൈക്രോ എസ്സ് യു വി വിഭാഗത്തിൽ ടാറ്റാമോട്ടോഴ്സിന്റെ നേട്ടമാവാൻ പഞ്ചിനു സാധിച്ചു. 2022 ൽ പുറത്തിറങ്ങി പത്തുമാസ്സങ്ങൾക്കുളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള മോഡലുകളിൽ ഒന്നായി പഞ്ചുമാറി. തുടർന്നുള്ള ഏഴുമാസ്സങ്ങൾക്കുള്ളിൽ ടാറ്റാ പഞ്ച് ഒരു ലക്ഷം വില്പന എന്ന നേട്ടവും സ്വന്തമാക്കി.
2023 ആവുമ്പോഴേക്കും വില്പന രണ്ടുലക്ഷത്തിലേക്ക് കടന്നു. പിന്നീട് 7 മാസം കൊണ്ട് ഒരുലക്ഷം ടാറ്റാ കൂടെ വിറ്റു. നിലവിൽ, ഏഴുമാസത്തിനുള്ളിൽ ഇപ്പോൾ 4 ലക്ഷത്തിൽ എത്തിനിൽക്കുകയാണ് പഞ്ചിന്റെ വില്പന തുക.ഇന്ത്യന്‍ ഉപഭോക്താക്കളെക്കുറിച്ചുള്ള വ്യക്തമായ ധാരണയുടെ കാര്യത്തില്‍ എന്നും ടാറ്റ മോട്ടോഴ്‌സ് മുന്നിലുണ്ട്. ഇതാണ് ടാറ്റായുടെ വിജയത്തിനുപിന്നിലുള്ള പ്രധാനകാരണം മാത്രമല്ല വിശ്വസ്തതയുള്ള ഉപഭോക്താക്കള്‍ തന്നെയാണ് ടാറ്റ പഞ്ചിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.
tata punch sales goes high
ടാറ്റ പഞ്ചിന്റ വില്‍പനയിലെ അടുത്ത ഒരുലക്ഷം കൂടുതല്‍ വേഗത്തില്‍ നേടിയെടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് പഞ്ചിന്റെ പ്രവർത്തകരെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി സിസിഒ വിവേക് ശ്രിവാസ്തവ വ്യക്തമാക്കി.2024 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75% വാര്‍ഷിക വില്‍പന വളര്‍ച്ച നേടാനും ടാറ്റാ പഞ്ചിന് കഴിഞ്ഞു. കൂടാതെ പുറത്തിറങ്ങി അഞ്ചു മാസം കൊണ്ട് പഞ്ച് ഇവിയുടെ 13,000 യൂണിറ്റുകള്‍ വില്‍ക്കാനും ടാറ്റക്ക് സാധിച്ചിരുന്നു.ഇപ്പോൾ ഹ്യുണ്ടേയ് എക്സ്റ്ററും, സിട്രോണ്‍ സി3യുമായുള്ള വിപണി മത്സരത്തിലാണ് ടാറ്റ പഞ്ച്.
Read also: ഇന്ത്യൻ കാർ വിപണിയിൽ പുതിയ കാറുകളും എ സ് യു വികളും.. താരമായി ടാറ്റ കർവ്‌സും..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.