tea time snack with bread: കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ബ്രെഡ് റെസിപിയാണിത്. വളരെ കുറഞ്ഞ സുലഭമായ ചേരുവകൾ കൊണ്ട് എങ്ങനെ ഉണ്ടാകാമെന് നോക്കാം.
ചേരുവകൾ
- ബ്രെഡ് – 5 എണ്ണം
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- മുട്ട – 3 എണ്ണം
- സവാള – 1 എണ്ണം
- ഉപ്പ് – 1/2 ടീ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
- ചിക്കൻ മസാല – 1/2 ടീ സ്പൂൺ
- ഗരം മസാല – 1/4 ടീ സ്പൂൺ
- ക്യാപ്‌സികം – 1/2 കഷ്ണം
- തക്കാളി – 1/2 കഷ്ണം
- ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
- മല്ലിയില
- നാരങ്ങ നീര് – 1/2 കഷ്ണം
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുമ്പോൾ ഇതിലേക്ക് ബ്രഡ് ഓരോ കഷണങ്ങൾ വെച്ചുകൊടുക്കുക. ശേഷം രണ്ട് സൈഡും മൊരിയിച്ചു എടുക്കുക. ഫ്രൈ ചെയ്ത ബ്രെഡ് കഷണങ്ങൾ ചെറിയ പീസുകളായി മുറിച്ചെടുത് വെക്കുക. പിന്നീട് പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കി എടുക്കുക.
ശേഷം വീണ്ടും അതേ പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത് ആവശ്യത്തിന് ഉപ്പിട്ട് കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് മുളകുപൊടി ചിക്കൻ മസാല ഗരം മസാല എന്നിവ ഇട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. ശേഷം ഇതിലേക്ക് ക്യാപ്സിക്കവും തക്കാളിയും ചെറിയ കഷണങ്ങളായി അറിഞ്ഞു ചേർക്കുക.
tea time snack with bread
ശേഷം അടച്ചുവെച്ച് ഒന്ന് ചൂട് കേറ്റുക. അവസാനം ഇതിലേക്ക് കുറച്ചു ടൊമാറ്റോ സോസ് കൂടി ഒഴിച്ചുകൊടുത്തു നന്നായി ഇളക്കിയ ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ചിക്കി വെച്ചിരിക്കുന്ന മുട്ടയും അതുപോലെതന്നെ മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങളും ഇട്ടുകൊടുത്തു നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക. അവസാനം കുറച്ച് മല്ലിയിലയും നാരങ്ങാനീരും കൂടി പിഴിഞ്ഞു കൊടുത്താൽ നമ്മുടെ സ്നാക്ക് റെഡി.
Read also: വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായി ഉഴുന്നു ഇല്ലാത്ത ഒരു വട ഉണ്ടാക്കിയാലോ? അസ്സൽ രുചിയാണ്!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.