രജനികാന്തിനെ നായകനായി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യൻ. 200 കോടിയില്‍ അധികമാണ് തമിഴ്നാട്ടില്‍ നിന്ന് വേട്ടയ്യൻ നേടിയത്. കേരളത്തിൽ നിന്നും മികച്ച കളക്ഷൻ ചിത്രം നേടിയിരുന്നു. 16.85 കോടി രൂപയാണ് കേരളത്തില്‍ നിന്ന് വേട്ടയ്യൻ ആകെ നേടിയതെന്നാണ് റിപ്പോര്‍ടട്ടുകൾ പറയുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് വേട്ടയ്യൻ നിര്‍മിച്ചത്. കമ്പനി രജനികാന്തിനെ നായകനായി നിര്‍മിച്ച ചിത്രങ്ങളുടെ നഷ്ടം നികത്തും വിധം ആഗോളതലത്തില്‍ വൻ തുക കളക്ഷൻ നേടാൻ വേട്ടയാൻ കഴിഞ്ഞില്ല. അതിനാല്‍ രജനികാന്ത് നഷ്ടപരിഹാരം നല്‍കണമെന്ന് ലൈക്ക പ്രൊഡക്ഷൻസ് താരത്തിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. രജനികാന്ത് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. രജനികാന്തിനെ കൂടാതെ ഫഹദ് ഫാസിൽ,മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി,ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, സിങ്കമ്പുലി, രമേശ് തിലക്,രക്ഷൻ, ഷാജി ചെൻ, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എസ് ആർ കതിർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. അനിരുദ്ധിന്റ സംഗീതം ചിത്രത്തിന്റെ പ്രധാന ആകര്ഷണമാണെന്ന അഭിപ്രായങവും പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കലാസംവിധാനം കെ കതിർ, വസ്ത്രാലങ്കാരം അനു വർദ്ധൻ എന്നിവരും ചിത്രത്തിന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുന്നത് അൻപറിവ് ആണ്.
thalaivar 170 vettaaiyan collection
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ രജനികാന്ത് അഭിനയിച്ചിട്ടുണ്ട്. പദ്മ ഭൂഷൺ പദ്മവിഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. വേട്ടയിടാൻ ആണ് അദ്ദേഹത്തിന്റെ ഈ വർഷത്തെ ചിത്രം. ലത രംഗാചാരി ആണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ ഐശ്വര്യയും സൗന്ദര്യയുമാണ്. ഇവരും സിനിമ മേഖലയിൽ സജീവമാണ്.
Read also: ടു കൺട്രീസ് ചിത്രത്തിലെ തന്റെ വേഷത്തെ കുറിച്ച് അജ്മൽ അമീറിന്റെ വാക്കുകൾ, ഏറ്റെടുത്ത് സൈബർ ഇടം
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.
thalaivar film is good.