Tharun Moorthy Films Thudarum Gets Positive Reviews : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘തുടരും’ റിലീസ് ചെയ്തതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ കാലത്തിനു ശേഷം നല്ലൊരു സിനിമ കണ്ടു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചിരിയും കളിയുംമായി മുണ്ടുടുത്ത് വരുന്ന ലാലേട്ടനെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകൻ തരുൺ മൂർത്തി മലയാള സിനിമാ ആരാധകർക്ക് ഒരു ഉറപ്പ് നൽകിയിരുന്നു.
തിയേറ്ററുകളെ തൂക്കിയടിച്ച് തരുൺ മൂർത്തി ചിത്രം
ആ ഉറപ്പ് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. ഏറെക്കാലമായി ആരാധകർ കാണാൻ കൊതിച്ച മോഹൻലാലിനെ ‘തുടരും’ ചിത്രത്തിൽ കാണാം. ഫാമിലി ഡ്രാമയാണ് തന്റെ ചിത്രമെന്ന് സംവിധായകൻ ആദ്യമേ വ്യക്തമാക്കിയിരുന്നു. സാധാരണക്കാരനായ ടാക്സി ഡ്രൈവറായ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ യുവ സംവിധായകനാണ് തരുണ്‍മൂര്‍ത്തി.

പ്രേക്ഷക മനം കുളിർത്ത് ലാലേട്ടൻ
‘തുടരും’ എന്ന മോഹന്‍ലാല്‍ ചിത്രത്തിൽ നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവാണ്. തരാം അഭിനയിച്ച ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ എമ്പുരാൻ 300 കോടി ക്ലബില്‍ കയറിയിരുന്നു. എബ്രം ഖുറൈശിയായുള്ള മോഹന്‍ലാലിന്റെ പ്രകടനത്തേക്കാൾ പ്രേക്ഷകർക്ക് പ്രിയകരമായത് സ്റ്റീഫൻ നെടുമ്പള്ളിയായുള്ള പ്രകടനമായിരുന്നു. ചിത്രം വൻ വിജയമായതിന് പിന്നാലെ തുടരും എന്ന ചിത്രവും എത്തി. രണ്ടേമുക്കാല്‍ മണിക്കൂറോളം നീളമുള്ള ചിത്രത്തില്‍ ഒരു സെക്കന്‍ഡുപോലും നമുക്ക് ബോറടിക്കില്ല എന്നാണ് ചിത്രം കണ്ടിറങ്ങിയവർ പറയുന്നത്.

മോഹന്‍ലാല്‍-ശോഭന കൂട്ടുക്കെട് വർഷങ്ങൾക്കിപ്പുറവും ഒരു കോട്ടവും തെറ്റിയിട്ടില്ല എന്ന് തന്നെ പറയാം. ഒരു ദൃശ്യം മോഡല്‍ ഫാമിലി ഡ്രാമയാണ്. മേക്കിങ്ങാണ് ഈ സിനിമയുടെ പ്രത്യേകത. ട്രെയിലറില്‍ സൂചിപ്പിച്ചപോലെ തന്നെ തന്റെ പഴയ അംബാസിഡര്‍ കാറിനെ മക്കളെപ്പോലെ സ്നേഹിക്കുന്നുണ്ട്. ഭാര്യയും രണ്ടുകുട്ടികളുമുള്ള ഒരു ടാക്സി ഡൈവറാണ് ചിത്രത്തില്‍ ലാലേട്ടന്‍. ഷണ്മുഖൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്തായാലും പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറം എത്തിയിരിക്കുകയാണ് ഈ തരുണാമൂർത്തി ചിത്രം. Tharun Moorthy Films Thudarum Gets Positive Reviews

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.