vettaiyan review

തകർത്താടി രജനി- ഫഹദ് – മഞ്ജു കോംബോ മാജിക് ; തീയറ്ററുകളിൽ നിറഞ്ഞാടി വേട്ടയ്യൻ പ്രതികരണങ്ങൾ ഇങ്ങനെ

vettaiyan movie review

കാത്തിരിപ്പിനൊടുവിൽ രജനികാന്തിന്റെ വേട്ടയ്യൻ പ്രദർശനത്തിനെത്തി. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയറ്റർ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനിൽ കാണാനാകുന്നത്. ഫഹദ് തകർത്തുവെന്നാണ് സിനിമ കണ്ടവർ പറഞ്ഞത്.

നിരവധി പേരാണ് വേട്ടയ്യൻ സിനിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം എഴുതിയിരിക്കുന്നത്. ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസ്സാണ് എന്നാണ് അഭിപ്രായങ്ങൾ. അര മണിക്കൂറിന് ശേഷം വേട്ടയ്യൻ സിനിമ ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിലേക്ക് മാറുന്നു. അനിരുദ്ധ് രവിചന്ദറിന്റെ വേട്ടയ്യന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഗംഭീരം. ഇമോഷൻസ് വർക്കായിരുന്നു. തമാശയിലും കസറിയ ഒരു പ്രകടനമാണ് ചിത്രത്തിൽ ഫഹദിന്റേത്. മഞ്ജു വാര്യർക്ക് സ്ക്രീൻ ടൈം കുറവാണെങ്കിലും നിർണായകമാണ്. ദുഷ്റ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചന്റെ കഥാപാത്രവും പ്രകടനവും ചിത്രത്തെ ആകർഷകമാകുന്നു. വേട്ടയ്യൻ് മികച്ച ഒരു ഇന്റർവെൽ രംഗവും ആണ്.

whatsapp icon
Kerala Prime News അംഗമാവാൻ

സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനി ക്ക് ഒപ്പം ഫഹദ് ഫാസിലും അതിനു പുറമേ ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ജിഷു സെൻഗുപ്‌ത, ശർവ്വനന്ദ്, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റാവു രമേശ്, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‌ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും എത്തുന്നുണ്ട്.

vettaiyan film review

വേട്ടയ്യനിൽ രജനികാന്തിൻ്റെ ഭാര്യയായി നിർണായക കഥാപാത്രമാകുന്നത് മഞ്ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിൻ്റെ ആകർഷണമാണ്. പ്രകടനത്തികവാൽ വിസ്‌മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തിൽ നിർണായകമാകും. മുൻകൂറായി രജനികാന്തിൻ്റെ വേട്ടയ്യൻ 37 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോർട്ട്.

Read also: കൊച്ചുമകന് കഥപറഞ്ഞു കൊടുത്തു നിത അംബാനി : കേൾവിക്കരനായി കരീനയുടെ മകനും

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *