Mohanlal New Post Gets Viral

തുടരും ചിത്രത്തിലെ വിന്റേജ് ഫോട്ടോ ശ്രദ്ദേയമാകുന്നു; കമന്റുകളുമായി ആരാധകർ..!! | Mohanlal New Post Gets Viral

Mohanlal New Post Gets Viral : മലയാളത്തിന്റെ എക്കാലത്തെയും പ്രിയ തരാം നടന്ന വിസ്മയം മോഹൻലാൽ അഭിനയിച്ച ചിത്രം ഇപ്പോൾ പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കളക്ഷനും അമ്പരപ്പിക്കുന്നതാണ്. 200 കോടി പിന്നിട്ടിട്ടും ചിത്രം തീയേറ്ററുകളിൽ ഗംഭീരമായി പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവ് തന്നെ നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ മോഹൻലാൽ.തുടരെ രണ്ടാമത്തെ ചിത്രമാണ് ബ്ലോക് ബസ്റ്റർ ആയി മാറിയിരിക്കുന്നത്. തുടരും ചിത്രത്തിലെ വിന്റേജ് ഫോട്ടോ ശ്രദ്ദേയമാകുന്നു ഇപ്പോൾ മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവച്ച […]

Mohanlal New Post Gets Viral : മലയാളത്തിന്റെ എക്കാലത്തെയും പ്രിയ തരാം നടന്ന വിസ്മയം മോഹൻലാൽ അഭിനയിച്ച ചിത്രം ഇപ്പോൾ പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കളക്ഷനും അമ്പരപ്പിക്കുന്നതാണ്. 200 കോടി പിന്നിട്ടിട്ടും ചിത്രം തീയേറ്ററുകളിൽ ഗംഭീരമായി പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവ് തന്നെ നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ മോഹൻലാൽ.
തുടരെ രണ്ടാമത്തെ ചിത്രമാണ് ബ്ലോക് ബസ്റ്റർ ആയി മാറിയിരിക്കുന്നത്.

തുടരും ചിത്രത്തിലെ വിന്റേജ് ഫോട്ടോ ശ്രദ്ദേയമാകുന്നു

ഇപ്പോൾ മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന ഒരു വിന്റജ് ഫോട്ടോയാണ് തരാം പങ്കുവച്ചിരിക്കുന്നത്. ഭാരതിരാജ, വിജയ് സേതുപതി എന്നിവർക്കൊപ്പം മോഹൻലാൽ നിൽക്കുന്ന എഡിറ്റഡ് ഫോട്ടോയാണ് നടൻ ഷെയർ ചെയ്തത്. തുടരും പ്രൊമോ സോങ്ങിന്റെ ഏതാനും വരികളും മോഹൻലാൽ ഫോട്ടോക്കൊപ്പം കുറിച്ചിട്ടുണ്ട്. ‘ഒരു കാലം തിരികെ വരും. ചെറുതൂവൽ ചിരി പകരും. തലോടും താനേ കഥ തുടരും..’ എന്ന വരികളാണ് കുറിച്ചിരിക്കുന്നത്.

കമന്റുകളുമായി ആരാധകർ

പോസ്റ്റിന് പിന്നാലെ മികച്ച കമന്റുകളുമായി ആരാധകരും എത്തി. ഫോട്ടോയെ കുറിച്ചും അല്ലാതെയുള്ള അഭ്യർത്ഥനയും കമന്റുകളിലുണ്ട്. ‘ഇതുപോലുള്ള നല്ല തിരക്കഥകൾ ഇനിയും തിരഞ്ഞെടുക്ക്, നല്ല സംവിധായകർക്ക് അവസരം കൊടുക്ക്, ഇതുപോലുള്ള മികച്ച സിനിമകൾ വരണം, മോഹൻലാൽ തുടരും’ തുടങ്ങിയ കമന്റുകളാണ് ഒഴുകിയെത്തിയത്. ചിത്രത്തിന്റെ തുടക്ക സമയം വളരെയധികം വിന്റജ് ഫോട്ടോ ഉൾപ്പെടുത്തിയാണ് തുടരുന്നത്. പഴയ മോഹൻലാലിനെ കണ്ടതും, ഒപ്പം വിജയ് സേതുപതിയെ കണ്ടതുമെല്ലാം ആരാധകർക്കിടയിലെ ആകാംഷ വർധിപ്പിച്ചിരുന്നു.

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ചെത്തിയത്. ചിത്രം ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് നേടിയത്. പിന്നാലെ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രമായി തുടരും മാറി. ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് ചിത്രം. മണിയൻപിള്ള രാജു, പ്രകാശ് വർമ്മ, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. Mohanlal New Post Gets Viral