ടീമിന് വിജയമില്ലെങ്കിലും ആരാധകർക്കത് നേടാനറിയാം, മറ്റൊരു പുരസ്‌കാരം കൂടി സ്വന്തമാക്കി മഞ്ഞപ്പട

Kerala blasters

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ക്ലബുകളിലെ ഏറ്റവും മികച്ച ഫാൻബേസുള്ളത് കേരള ബ്ലാസ്‌റ്റേഴ്‌സിനാണെന്ന (Kerala Blasters) കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഉണ്ടാകില്ല. ടീം തുടങ്ങിയ കാലം മുതൽ വലിയ രീതിയിൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകർ ഓരോ വർഷം പിന്നിടുന്തോറും കൂടുതൽ കൂടുതൽ സംഘടിതരായി വരികയും ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലേക്ക് വളരുകയും ചെയ്‌തു.

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനു (Kerala Blasters) നൽകുന്ന പിന്തുണക്കു പുറമെ ഇന്ത്യൻ ടീം വിദേശരാജ്യങ്ങളിൽ കളിക്കുമ്പോൾ അവിടെയും അവിശ്വസനീയമായ സപ്പോർട്ട് നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) പ്രധാനപ്പെട്ട ഫാൻഗ്രൂപ്പായ മഞ്ഞപ്പടയ്ക്ക് കഴിയാറുണ്ട്. ഇത്രയും മികച്ച രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുന്ന മഞ്ഞപ്പടയെ കഴിഞ്ഞ ദിവസം അർഹിക്കുന്ന അംഗീകാരം തേടിയെത്തിയിരുന്നു.

ഇന്ത്യൻ സ്പോർട്ട്സ് ഹോണേഴ്‌സ് അവാർഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഫാൻ ക്ലബിനുള്ള അവാർഡാണ് മഞ്ഞപ്പടയെ തേടിയെത്തിയത്. ക്രിക്കറ്റ് ജ്വരമുള്ള ഇന്ത്യയിൽ ഐപിഎൽ ടീമുകളുടെ ഫാൻബേസിനെ വരെ പിന്തള്ളിയാണ് മഞ്ഞപ്പട പുരസ്‌കാരം നേടിയത്. സ്പോർട്ട്സ് ഹോണേഴ്‌സ് അവാർഡ്‌സിൽ ഫുട്ബോൾ മേഖലയിൽ നിന്നും പുരസ്‌കാരം നേടിയത് മഞ്ഞപ്പട മാത്രമാണ്.

kerala blasters players

കൊച്ചി സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കളിക്കുന്ന സമയത്തെല്ലാം മഞ്ഞപ്പടയുടെ ഗ്യാലറി മുഴുവനായിരിക്കും. ടീമിന്റെ ജയത്തിലും തോൽവിയിലും വലിയ രീതിയിലുള്ള പിന്തുണ നൽകാൻ അവർ ഉറപ്പു നൽകാറുണ്ട്. അതുപോലെ തന്നെ ടീം തെറ്റായ നിലപാടുകൾ എടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാനും തിരുത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്താനും അവർ മടിക്കാറില്ല.

ഇത്രയും സംഘടിതമായ, മികച്ചൊരു ഫാൻബേസ് മറ്റൊരു ക്ലബിനും ഉണ്ടാകില്ലെന്നത് തീർച്ചയായ കാര്യമാണ്. എന്നാൽ ആ ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ ഒരു കിരീടം സ്വന്തമാക്കി നൽകാൻ ക്ലബിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ തങ്ങളെക്കൊണ്ട് ആവുന്ന രീതിയിലുള്ള എല്ലാ നേട്ടങ്ങളും ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട സ്വന്തമാക്കുന്നുണ്ടെന്ന് ഈ അവാർഡിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു.

Read also: സച്ചിൻ സുരേഷ് തിരിച്ചെത്തി, കൂടെ ഒരു മെസ്സേജും

Leave a Comment