മോശം ഫോമിലും ഈ കണക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയാണ്, ടീമിന് തിരിച്ചു വരാൻ കഴിയും

chennaiyin fc vs kerala blasters fc

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എട്ടു മത്സരങ്ങൾ കളിച്ച ടീം എട്ടു പോയിന്റ് മാത്രം നേടി പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയതിനു ശേഷം എല്ലാ സീസണിലും പ്ലേ ഓഫ് കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇക്കാലയളവിലെ ഏറ്റവും മോശം ഫോമിലാണ് നിൽക്കുന്നത്. (chennaiyin fc vs kerala blasters fc)

ഈ സീസണിൽ ഇതേ ഫോമിൽ മുന്നോട്ടു പോവുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് കളിക്കാൻ കഴിയില്ലെന്നുറപ്പാണ്. എന്നാൽ തിരിച്ചു വരാമെന്ന പ്രതീക്ഷകൾ ഇപ്പോഴും ടീമിനുണ്ട്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഈ സീസണിൽ നടത്തുന്ന പ്രകടനവുമായി ബന്ധപ്പെട്ടു പുറത്തു വന്ന ചില കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഈ സീസണിൽ കൃത്യതയോടെ ക്രോസുകൾ പൂർത്തിയാക്കിയ ടീമുകളിൽ കേരളം ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. മുപ്പത്തിരണ്ടു ശതമാനം ക്രോസുകളും കൃത്യമായി പൂർത്തിയാക്കിയ ചെന്നൈയിൻ എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മുപ്പത് ശതമാനത്തിൽ കൃത്യത പുലർത്തുന്ന ഒരേയൊരു ടീമും ചെന്നൈയിൻ എഫ്‌സിയാണ്.

chennaiyin fc vs kerala blasters fc

ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിനു (Kerala Blasters) ക്രോസുകളുടെ കാര്യത്തിൽ ഇരുപത്തിയൊമ്പത് ശതമാനം കൃത്യതയാണുള്ളത്. ഒരു മത്സരത്തിൽ പതിനെട്ടോളം ക്രോസുകൾ കേരള ബ്ലാസ്റ്റേഴ്‌സ് നൽകുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) മുന്നേറ്റനിരയുടെയും വിങ്ങർമാരുടെയും പ്രകടനം ഈ സീസണിൽ മികച്ചു നിൽക്കുന്നുണ്ടെന്ന് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്.

പ്രതിരോധനിരയും ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റുമാണ് ടീം പോയിന്റ് നഷ്‌ടപ്പെടുത്തുന്നതിനു പ്രധാന കാരണമാകുന്നത്. അതിൽ മാറ്റം വരുത്തിയാൽ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) മുന്നോട്ടു കുതിക്കാൻ കഴിയും. വരുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഈ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മികച്ച പ്രകടനം നടത്തി പ്ലേ ഓഫ് പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുമെന്നും ആരാധകർ വിശ്വസിക്കുന്നു.

Read also: അങ്ങിനെയൊരു കാര്യം സംഭവിക്കാൻ പോകുന്നില്ല, ബ്ലാസ്റ്റേഴ്‌സ് പരിശീലകനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ക്ലബ് സിഇഒ

0/5 (0 Reviews)

Leave a Comment