നടന് ബാലയുടെ വിവാഹം കഴിഞ്ഞു. ബന്ധുവായ കോകിലയാണ് വധു. ചെന്നൈ സ്വാദേശിയാണ് കോകില. ഇത് മൂന്നാം വിവാഹമാണ് ബാലയുടേത്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
പുതിയ വിവാഹത്തിന്റെ സൂചനകൾ അടുത്തിടെ ഫെയ്സ്ബുക്കിലൂടെ ബാല നൽകിയിരുന്നു. ‘എനിക്കും ഒരു തുണ വേണമെന്ന് കരൾ ട്രാൻസ്പ്ലാൻ്റേഷന് ശേഷം തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഞാൻ കോൺഫിഡന്റ്ആണ്. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നതുകൊണ്ട് എന്റെ ആരോഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നുണ്ട്. മനസാൽ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ അനുഗ്രഹിക്കൂ’ എന്ന് വിവാഹ ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
actor bala got married
വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറയുകയും ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചു. തമിഴ്നാട്ടില്‍ നിന്നാണ് എന്നും പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. അമ്മ വയ്യാതിരിക്കുകയാണെന്നും വരാനായില്ലെന്നും ബാല പറഞ്ഞു. അമ്മക്ക് ഇപോൾ 74 വയസായി അമ്മയുടെ ആരോഗ്യ നിലയെ കൂടി കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത് എന്നും ബാല പറഞ്ഞു.
Read also: അവരുടെ ഒപ്പം നിൽക്കുമ്പോൾ നമ്മൾ പഠിച്ചു പോകും സിനിമ അനുഭവത്തെ കുറിച്ച് പറഞ്ഞു സൂരജ് വെഞ്ഞാറന്മൂട്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.