Actor Unni Mukundan To Turn Director With Superhero Film : മലയാളികളുടെ പ്രിയതാരമാണ് നടൻ ഉണ്ണിമുകുന്ദൻ; മലയാളം കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ തരാം വേഷമിട്ടിട്ടുണ്ട്. ഇപ്പോളിതാ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടൻ സംവിധായകനായുള്ള അരങ്ങേറ്റം കുറിക്കുകയാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നടന്‍റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ കഥക്ക് മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. ഉണ്ണി തന്നെയാണ് ചിത്രത്തിലെ നായകൻ.
നടൻ ഉണ്ണിമുകുന്ദൻ സംവിധായകനാകുന്നു
‘എന്നിലെ കുട്ടി ഇതിഹാസങ്ങളെ വിശ്വസിച്ചാണ് വളർന്നത്. അങ്ങനെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയുടെയും കഥകളിലേക്ക് ആകർഷിക്കപ്പെട്ടു. പുസ്തകങ്ങളിലും സിനിമകളിലും നാടോടി കഥകളിലും ചെറിയ ആക്ഷൻ കഥാപാത്രങ്ങളിലും മാത്രമല്ല, എന്റെ സ്വപ്നങ്ങളിലും ഞാൻ എന്റെ നായകന്മാരെ കണ്ടെത്തിയിരുന്നു. ആ കുട്ടി, ഒരിക്കലും വളർന്നിട്ടില്ല. സ്വപ്നം കാണുന്നത് ഒരിക്കലും ഉപേക്ഷിച്ചില്ല. ഇന്ന്, അവൻ അഭിമാനത്തോടെ ഒരു ചുവടുവെപ്പ് നടത്തുകയാണ്. വർഷങ്ങളായി തന്റെ ഹൃദയത്തിൽ വഹിക്കുന്ന ഒരു കഥ പറയാൻ. അതെ, ഞാൻ എന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുകയാണ്. ഒരു സൂപ്പർഹീറോ കഥ’ എന്ന് ഉണ്ണി മുകുന്ദൻ ചിത്രത്തോടൊപ്പം കുറിച്ചു.

അരങ്ങേറ്റം കുറിക്കുന്നത് ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ
തന്‍റെ തെലുങ്ക് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം പുതിയ ചിത്രത്തിന്‍റെ ജോലികൾ ആരംഭിക്കും. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത വർഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഗോകുലം ഗോപാലൻ, മിഥുൻ മാനുവൽ ഉണ്ണിമുകുന്ദൻ എന്നിവർ ഒന്നിച്ചുനിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉണ്ണിമുകുന്ദൻ നായകനായി ആസിഫ് അഥേനി സംവിധാനം ചെയ്ത മാർക്കോ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു. സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. മോസ്റ്റ് വയലൻസ് ഫിലിം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം മികച്ച കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഇതോടെ പാൻ ഇന്ത്യൻ താരമായി ഉണ്ണി മാറുകയും ചെയ്തു. ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണിയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. നിഖില വിമൽ ആയിരുന്നു ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.Actor Unni Mukundan To Turn Director With Superhero Film

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.