featured min 8

ഞാൻ നിന്നെ സ്നേഹിക്കുന്നു, സുപ്രിയക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ് !!

birthday wishes to supriya prithviraj: മലയാള സിനിമയിൽ മുൻനിര നായക സ്ഥാനം അലങ്കരിക്കുന്ന നടനായ പൃഥ്വിരാജ് ഏവരെ ഞെട്ടിച്ചു കൊണ്ടായിരുന്നു വിവാഹിതനായത്. പാലക്കാട് നടന്ന ലളിതമായ ചടങ്ങിൽ സുപ്രിയയെ പൃഥ്വി തന്റെ ജീവിത സഖിയാക്കി മാറ്റി. പൃഥ്വിയെ പോലെ തന്നെ സുപ്രിയക്കും മകൾ അലംകൃതയും മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയപ്പെട്ട ആളുകളാണ്. സുപ്രിയയുടെ പിറന്നാളാണ് ഇന്ന് .പിറന്നാൾ ദിനത്തിൽ സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് പൃഥ്വി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “സ്നേഹത്തിൻ്റെയും സാഹസികതയുടെയും മറ്റൊരു […]

birthday wishes to supriya prithviraj: മലയാള സിനിമയിൽ മുൻനിര നായക സ്ഥാനം അലങ്കരിക്കുന്ന നടനായ പൃഥ്വിരാജ് ഏവരെ ഞെട്ടിച്ചു കൊണ്ടായിരുന്നു വിവാഹിതനായത്. പാലക്കാട് നടന്ന ലളിതമായ ചടങ്ങിൽ സുപ്രിയയെ പൃഥ്വി തന്റെ ജീവിത സഖിയാക്കി മാറ്റി. പൃഥ്വിയെ പോലെ തന്നെ സുപ്രിയക്കും മകൾ അലംകൃതയും മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയപ്പെട്ട ആളുകളാണ്.

inside min 5

സുപ്രിയയുടെ പിറന്നാളാണ് ഇന്ന് .പിറന്നാൾ ദിനത്തിൽ സുപ്രിയയ്ക്ക് ആശംസകൾ നേർന്ന് പൃഥ്വി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “സ്നേഹത്തിൻ്റെയും സാഹസികതയുടെയും മറ്റൊരു വർഷത്തിലേക്ക്. നമ്മുടെ സ്വപ്നങ്ങളെ പിൻതുടരാനുള്ള മറ്റൊരു വർഷത്തിലേക്ക്. നമ്മൾ ഒരുമിച്ച് ലോകത്തെ നേരിടുന്ന മറ്റൊരു വർഷത്തിലേക്ക്! ഞാൻ നിന്നെ സ്നേഹിക്കുന്നു!,” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

whatsapp icon
Kerala Prime News അംഗമാവാൻ

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ വിജയങ്ങൾക്ക് ശക്തമായ പിന്തുണയുമായി എപ്പോഴും സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.

birthday wishes to supriya prithviraj

സിനിമ മേഖലയിൽ ഉള്ള നിരവധി പേരാണ് സുപ്രിയക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്. നവ്യ നായർ, അഹാന കൃഷ്ണൻ, പ്രൊഡ്യൂസർ ആയ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ സുപ്രിയക്ക് പിറന്നാൾ ആശംസകളുമായി എത്തിയയിട്ടുണ്ട്.

Read also: ബോക്സ് ഓഫീസ് കളക്ഷനിൽ ഒന്നാമൻ കല്കിയോ ബാഹുബലിയെ അല്ല ; എല്ലാ ചിത്രങ്ങളെയും പിന്നിലാക്കി ഒന്നാമതായി ഈ സിനിമ!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *