ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് മാസം ₹1,000 വരെ വിദ്യാഭ്യാസ സഹായം..!! | Vidyakiranam Scheme
Vidyakiranam Scheme : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികൾക്ക് പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ് വിദ്യാകിരണം പദ്ധതി (Vidyakiranam Scheme). മാതാപിതാക്കളുടെ ഭിന്നശേഷി കാരണം കുടുംബം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിവിധ തലങ്ങളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് നിശ്ചിത നിരക്കിൽ സ്കോളർഷിപ്പ് ലഭിക്കും.










