Chemeen Roast: ഇനി ചെമ്മീൻ ഫ്രൈ ഉണ്ടാക്കുമ്പോൾ ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കു. പിന്നീട് ഒരിക്കലും നിങ്ങൾ പഴയതു പോലെ ഉണ്ടാക്കില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ചെമ്മീൻ ഏറ്റവും ടേസ്റ്റിയായി ഫ്രൈ ചെയ്തെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. നല്ല മസാലയോടു കൂടിയുള്ള ഈയൊരു ചെമ്മീൻ ഫ്രൈ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ നോക്കാം.
ചെമ്മീൻ വറുക്കുമ്പോൾ ഇങ്ങനെ ഒന്നും ചെയ്തുനോക്കൂ.!!
ചേരുവകൾ
- കാശ്മീരി മുളക് പൊടി
- മഞ്ഞൾപൊടി
- ഉപ്പ് – ആവശ്യത്തിന്
- ഗരം മസാല പൊടി
- മല്ലി പൊടി
- കുരുമുളക് പൊടി
- വിനാഗിരി – 3 ടേബിൾ സ്പൂൺ
- ചെറിയുള്ളി
- വെളുത്തുള്ളി
- വേപ്പില
Chemeen Roast is a classic Kerala-style prawn dish known for its bold, spicy flavors and rich aroma. Fresh prawns are marinated with a mix of turmeric, chili powder, pepper, and other traditional spices, then sautéed with curry leaves, onions, garlic, and ginger in coconut oil for an authentic coastal taste. The slow roasting process allows the spices to deeply coat the prawns, giving them a slightly crisp texture and irresistible flavor. A touch of garam masala and a sprinkle of fennel powder add depth, while the caramelized onions bring a subtle sweetness that balances the heat. Perfect as a side dish with rice, chapati, or Kerala parotta, Chemeen Roast is a true seafood lover’s delight. Whether you’re cooking for a festive meal or a regular dinner, this dish brings the essence of Kerala’s coastal cuisine to your plate. Serve hot with a squeeze of lemon for added zing.
കണ്ടു നോക്കാം
തയ്യാറാക്കുന്ന രീതി: ആദ്യം ഒരു ബൗളിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ അതിലേക്ക് ഇട്ടു കൊടുത്തു മാരിനേറ്റ് ചെയ്യുക. ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായ ശേഷം ഇതിലേക്ക് ചെമ്മീൻ ഇട്ടു കൊടുത്ത് ചെമ്മീൻ പൊരിച്ചെടുക്കുക. ചെമ്മീൻ അധികം നേരം പൊരിക്കേണ്ട ആവശ്യമില്ല. ചെറുതായി ഒന്ന് ഷാലോ ഫ്രൈ ചെയ്ത ശേഷം ഇത് എണ്ണയിൽ നിന്ന് കോരി മാറ്റേണ്ടതാണ്.
അടുത്തതായി ഒരു ബൗളിലേക്ക് കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വിനാഗിരി, വെള്ളം എന്നിവ ചേർത്തു കൊടുത്ത് ഒരു മിക്സ് ഉണ്ടാക്കി വയ്ക്കുക. ചെമ്മീൻ പൊരിച്ച എണ്ണയിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം ചെറിയുള്ളി, വെളുത്തുള്ളി ക്രഷ് ചെയ്തത് ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. ഇത് നന്നായി വാടി എണ്ണ തെളിഞ്ഞതിനു ശേഷം ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു മിക്സ് ഒഴിച്ചു കൊടുത്ത് എല്ലാംകൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വീണ്ടും ഇത് നന്നായി കുക്ക് ആയ ശേഷം ഇതിലേക്ക് നമുക്ക് പൊരിച്ചു വച്ചിരിക്കുന്ന ചെമ്മീനും കുറച്ചു വേപ്പിലയും ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് മല്ലിപ്പൊടി വിതറിക്കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ ഭാഗത്തും മസാല നന്നായി കോട്ടാവുന്നതാണ്. മല്ലിപ്പൊടി വിതറിയ ശേഷം കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുത്തു ഒന്ന് മിക്സ് ചെയ്ത ശേഷം വെള്ളം നന്നായി വറ്റിച്ചെടുക്കുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Kerala Style Chemmeen Fry Recipe Credit : Ayesha’s Kitchen
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.