Pacha Manga Recipe: പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും, അച്ചാറുകളും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചമ്മന്തി പൊടി കൂടി തയ്യാറാക്കാനായി സാധിക്കുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ചമ്മന്തി പൊടി മാങ്ങയുടെ സീസൺ കഴിഞ്ഞാലും എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി
പച്ചമാങ്ങ വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം;
തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യം തോല് കട്ടിയുള്ള രീതിയിൽ ലഭിക്കുന്ന മാങ്ങകളാണ്. ആദ്യം തന്നെ പച്ചമാങ്ങ നല്ല രീതിയിൽ കഴുകി വെള്ളമെല്ലാം തുടച്ചശേഷം മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു കപ്പ് അളവിൽ തേങ്ങ കൂടി ചേർത്ത ശേഷം ഒന്ന് ക്രഷ് ചെയ്തെടുത്ത് മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കടുകും, ഉലുവയും ഇട്ട് പച്ചമണം പോകുന്നത് വരെ മൂപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കുരുമുളകും, 4 ഉണക്കമുളകും, ഒരുപിടി അളവിൽ കറിവേപ്പിലയും കൂടി ചേർത്ത് നല്ല
Pacha Manga (Raw Mango) Chammanthi is a traditional Kerala-style chutney made with raw mango, coconut, and a blend of spices. This tangy and spicy condiment is commonly served with rice or kanji (rice porridge). To prepare it, peeled and chopped raw mango is ground together with freshly grated coconut, green chilies, shallots, curry leaves, and a pinch of salt. Some variations include a small piece of ginger or dry red chili for added flavor. The ingredients are typically crushed or blended coarsely without adding water, maintaining a thick and rustic texture. The raw mango adds a sharp sourness, while the coconut balances it with a creamy richness. It’s a quick, no-cook recipe that highlights the bold and refreshing flavors of Kerala’s coastal cuisine. Pacha Manga Chammanthi is best enjoyed fresh and is a staple during mango season in many Kerala households.
കണ്ടു നോക്കാം.!!
രീതിയിൽ ഫ്രൈ ചെയ്തെടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കാം. ആ ഒരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുക് ഇട്ട് പൊട്ടിച്ച് ഒരുപിടി അളവിൽ ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് ക്രഷ് ചെയ്തുവച്ച മാങ്ങയുടെ കൂട്ട് ഇട്ട് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുക്കണം. പിന്നീട് വറുത്തുവെച്ച കടുകിന്റെ കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് തരികൾ ഇല്ലാതെ പൊടിച്ചെടുക്കുക. ഈയൊരു പൊടിയും, കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ഉപ്പും മാങ്ങയുടെ കൂട്ടിലേക്ക് ചേർത്ത്
പച്ചമണം പോകുന്നത് വരെ നല്ല രീതിയിൽ വഴറ്റിയെടുക്കുക. അവസാനമായി ഒരു പിഞ്ച് അളവിൽ കായം കൂടി ചമ്മന്തി പൊടിയിലേക്ക് ചേർത്ത ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ചമ്മന്തിപ്പൊടിയുടെ ചൂട് പോയി കഴിയുമ്പോൾ അത് എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നല്ല രുചികരമായ വ്യത്യസ്തമായ മാങ്ങ ഉപയോഗിച്ചുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.