Njavara rice (medicinal red rice) – ½ cup
Coconut milk – 1 cup (optional, for flavor)
Water – 3–4 cups
Garlic – 4–5 cloves
Shallots – 5–6 (crushed)
Ginger – 1-inch piece (crushed)
Karkidaka marunnunda recipe: തണുപ്പുകാലമായാൽ കൈകാൽ വേദന,നടുവേദന എന്നിങ്ങനെ സന്ധികളെ ബാധിക്കുന്ന അസുഖങ്ങളെല്ലാം തലപൊക്കി തുടങ്ങും. പ്രത്യേകിച്ച് കർക്കിടക മാസം അസുഖങ്ങളുടെയും കൂടി ഒരു മാസമായി മാറാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ പലർക്കും നടുവേദന പോലുള്ള അസുഖങ്ങളും ഷുഗർ പോലുള്ള ജീവിതശൈലി രോഗങ്ങളും ഇന്ന് കൂടുതലായി കണ്ടു വരുന്നുണ്ട്. അത്തരം അസുഖങ്ങൾക്കെല്ലാം ഒരു പ്രതിവിധിയായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
കർക്കിടക ഉണ്ട ഇങ്ങനെ കഴിക്കൂ ;
ഈ ഒരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 250 ഗ്രാം അളവിൽ നവര അരി, 50 ഗ്രാം അളവിൽ കറുത്ത എള്ള്, ജീരകം, അയമോദകം, ഉലുവ, ബദാം, തേങ്ങ, മധുരത്തിന് ആവശ്യമായ തേങ്ങ, ഒരു പിഞ്ച് ഏലയ്ക്ക പൊടിച്ചത് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെള്ളം പൂർണമായും കളഞ്ഞെടുത്ത നവരയരി ഇട്ട് ചൂടാക്കി എടുക്കുക. അരി ചെറുതായി പൊട്ടി തുടങ്ങുമ്പോൾ പാത്രത്തിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്.
തയ്യാറാക്കാം
ശേഷം ചീനച്ചട്ടിയിലേക്ക് കറുത്ത എള്ളിട്ട് വറുത്തെടുക്കുക. ഇതേ രീതിയിൽ എടുത്തുവച്ച മറ്റു ചേരുവകൾ കൂടി ഓരോന്നായിട്ട് ചൂടാക്കി എടുത്ത് മാറ്റിവയ്ക്കണം. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിൽ ആവശ്യത്തിനുള്ള വെള്ളവും ശർക്കരയും ചേർത്ത് പാനിയാക്കി അരിച്ചു വയ്ക്കുക. നേരത്തെ ചൂടാക്കി വെച്ച എല്ലാ ചേരുവകളും ഓരോന്നായി മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.
പൊടിച്ചെടുത്ത കൂട്ടിലേക്ക് തയ്യാറാക്കി വെച്ച ശർക്കരപ്പാനി, ഏലക്ക പൊടിച്ചത്, തേങ്ങ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചെറിയ ചൂടിൽ തന്നെ ഇവ ലഡുവിന്റെ രൂപത്തിൽ ഉരുളകളാക്കി മാറ്റിവയ്ക്കാം. ദിവസത്തിൽ ഒരു തവണ വച്ച് ഈയൊരു ലഡു കഴിക്കുകയാണെങ്കിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Karkidaka marunnunda recipe
🌿 Ingredients:
Base Ingredients:
- Njavara rice (medicinal red rice) – ½ cup
- Coconut milk – 1 cup (optional, for flavor)
- Water – 3–4 cups
- Garlic – 4–5 cloves
- Shallots – 5–6 (crushed)
- Ginger – 1-inch piece (crushed)
- Cumin seeds – 1 tsp
- Fenugreek seeds – ½ tsp
- Ghee – 1 tbsp
- Salt – to taste
- Curry leaves – a few
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.