kerala blasters players: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) പതിനൊന്നാം സീസണിലെ ആദ്യ വിജയം കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. നോഹയും പെപ്രയും നേടിയ തകർപ്പൻ ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) വിജയം സമ്മാനിച്ചിട്ടുള്ളത്.
ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. അതുകൊണ്ടുതന്നെ ആരാധകർ ഈ മത്സരത്തെ ഏറെ ഉറ്റു നോക്കിയിരുന്നു. വിജയം നേടാൻ കഴിഞ്ഞു എന്നത് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ അടുത്ത ഹോം മത്സരങ്ങൾക്ക് കൂടുതൽ ആരാധകരെ ക്ലബ്ബ് പ്രതീക്ഷിക്കുന്നുണ്ട്. വൈരികളായ ബംഗളുരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത ഹോം മത്സരം കളിക്കുക. അതിന് മുൻപ് നോർത്ത് ഈസ്റ്റിനെതിരെ ഒരു എവേ മത്സരം ക്ലബ്ബിന് കളിക്കാനുണ്ട്.
മികയേൽ സ്റ്റാറേ ഐഎസ്എല്ലിലെ ആദ്യ വിജയമാണ് ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹം ആദ്യ വിജയം സ്വന്തമാക്കുന്ന എതിരാളി ഈസ്റ്റ് ബംഗാളാണ്. ഈ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) മുൻ പരിശീലകനായിരുന്ന ഇവാൻ വുക്മനോവിച്ചുമായി ഇവിടെ ഒരു സാമ്യം നിലനിൽക്കുന്നുണ്ട്. അതായത് ഇവാൻ ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ വിജയം സ്വന്തമാക്കിയതും ഈസ്റ്റ് ബംഗാളിനെതിരെയായിരുന്നു (East Bengal). സ്റ്റാറേ നടന്ന് നീങ്ങുന്നത് ഇവാന്റെ വഴിയിലാണ് എന്ന് പറയേണ്ടിവരും.
📊 Both Ivan Vukomanović & Mikael Stahre got their first win at JLN Kochi against same opponent [East Bengal]. #KBFC pic.twitter.com/eWkJljkCUi
— KBFC XTRA (@kbfcxtra) September 23, 2024
രണ്ട് പരിശീലകരും ആദ്യ വിജയം നേടിയത് ഒരേ എതിരാളികൾക്കെതിരെയാണ് എന്ന ഒരു സാമ്യതയാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ മൂന്ന് സീസണുകളിലും ക്ലബ്ബിനെ പരിശീലിപ്പിച്ച പരിശീലകനാണ് വുക്മനോവിച്ച്. മൂന്ന് തവണയും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. ഒരു തവണ ഫൈനലിൽ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.
kerala blasters players
സ്റ്റാറേക്ക് കീഴിൽ ഡ്യൂറന്റ് കപ്പിൽ (Durand cup) കളിച്ചിരുന്നുവെങ്കിലും ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു. ടീമിനെ കന്നിക്കിരീടം നേടിക്കൊടുക്കുക എന്ന വലിയ ഒരു വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്. പക്ഷേ കാര്യങ്ങൾ എളുപ്പമാവില്ല. പൊതുവേ ദുർബലർ എന്ന് വിലയിരുത്തപ്പെടുന്ന ടീമുകളെല്ലാം തന്നെ ഇന്ന് മികച്ച ടീമുകളായി മാറിയിട്ടുണ്ട്. ഒരു കടുത്ത കോമ്പറ്റീഷൻ തന്നെ ഇത്തവണ പ്രതീക്ഷിക്കാം.
Read also: അവിശ്വസനീയമായ അനുഭവം, ഈ വിജയം നിങ്ങളുടേതാണ്; കൊച്ചിയിലെ ആരാധകപ്പടയെ പ്രശംസിച്ച് ജീസസ് ജിമിനസ്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.