Mammootty New Photos Get Viral : മലയാളികളുടെ സ്വന്തം മമ്മൂക്ക ഏതു വേഷം ധരിച്ചാലും അടിപൊളിയാണ്. ഇപ്പോൾ അദ്ദേഹത്തിങ്റ്റ ഒരു പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ കത്തി കയറുന്നത്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ഷുസും ധരിച്ച് ഫോണിൽ നോക്കി ഇരിക്കുന്നതാണ് ചിത്രം. സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂക്കയെ വെല്ലാൻ മറ്റാരുമില്ല. ലുക്കിൽ യുവതാരങ്ങൾക്കുപോലും അദ്ദേഹത്തോട് മുട്ടിനിൽക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ വസ്ത്രധാരണവും മറ്റും അത്രമേൽ ശ്രദ്ദേയമാകാറുണ്ട്. ഏജ് റിവേഴ്‌സ് ഗിയർ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി
ഏതു ഗെറ്റപ്പിൽ വന്നാലും അത് വളരെ പെട്ടെന്നു സോഷ്യൽ മീഡിയയിൽ തരംഗമാകാറുമുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് ആണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ചിത്രം നസീർ മുഹമ്മദ് ആണ് ക്യാമറയിൽ പകർത്തിയത്. ഫോട്ടോ പുറത്തുവന്നതോടെ ആരാധകരുടെ ആകാംഷയും ആവേശവും വർധിച്ചു. മമ്മൂക്കയുടെ പുതിയ ചിത്രം ആണോയെന്നാണ് പലരും ചോദിക്കുന്നത്.

; സോഷ്യൽ മീഡിയ കത്തി കയറി
‘ ഒരു ഒന്നൊന്നര വരവ്, ഇങ്ങേര് തിരിച്ചുവരുന്ന അന്ന് സകല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമും കത്തും,
വന്നോ ഇക്കാ, ഇതിനോളം പോന്നോരു കാത്തിരിപ്പ് ഇല്ല മക്കളേ, നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്, മമ്മൂക്കയാ മൂപ്പര് തിരിച്ചു വരും ഇങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവാഗതനായ ജിതിൻ കെ. ജോസ് ആണ്സംവിധാനം നിർവഹിക്കുന്നത്. വലിയ പെരുന്നാളിന് റിലീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചിത്രം ഉടൻ തീയറ്റേറുകളിലെത്തുമെന്നാണ് കരുതുന്നത്.

ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിചിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രവും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിനായി ഒരുപാട് കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങി നിരവധി പേര് വേഷമിടുന്നുണ്ട്. Mammootty New Photos Get Viral

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.