Manju Warrier Stylish Pics Photo Goes Viral : എല്ലാവരും യൂത്തായി നിലനിൽക്കാനാണ് ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും സിനിമ താരങ്ങൾ. ഇത്തരത്തിൽ മമ്മൂട്ടിയും ഏജ് റിവേഴ്‌സ് ഗിയർ ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതുപോലെ മലയാള സിനിമയുടെ ഒരു നടിയും പുത്തൻ ലുക്കിൽ വരുമ്പോൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അതാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാരിയർ. മഞ്ജു ഇപ്പോൾ പരീക്ഷിച്ചിരിക്കുന്ന പുതിയ വേഷമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ട്രെൻഡിങ് ആകുന്നത്.
പ്രായം വീണ്ടും റിവേഴ്‌സ് ഗിയർ
ലൂസ് ഡെനിം ഔട്ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. ടൂ ഷെയ്‌ഡ് കളറിലുള്ള ഡെനിം ഷർട്ടും പാന്റ്സുമാണ് ധരിച്ചത്. ലൂസ് ഫിറ്റിലുള്ള വസ്ത്രത്തിൽ അൾട്രാ മോഡേൺ ലുക്കിലാണ് താരം. പുട്ടപ്പ് ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പും ആണ് അതിനൊപ്പം സെറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വൈറ്റ് ഷൂവും പെയർ ചെയ്തിരിക്കുന്നു. ഇതോടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയത്. ‘പ്രായം വീണ്ടും റിവേഴ്സ് ഗിയറിൽ, ക്യൂട്ട് മാലാഖയെ പോലെ മഞ്ജു ചേച്ചി, അടിപൊളി ലുക്ക് എന്നിങ്ങനെയാണ് ആരാധകർ കമന്റ് ഇടുന്നത്.

ലൂസ് ഡെനിം ഔട്ഫിറ്റിൽ തിളങ്ങി മഞ്ജു വാര്യർ
ഇപ്പോഴും ചെറുപ്പം തോന്നിക്കുന്ന മഞ്ജു 25 വയസ് പ്രായമുള്ള വനിതാ ഡോക്‌ടറുടെ അമ്മയാണ്. നാല്പതുകളിലും ഇരുപതുകാരികളുടെ ചുറുചുറുക്കാണ് മഞ്ജുവിന്. തലമുടി ലൂസ് പോണിടെയ്ൽ കം ബൺ സ്റ്റൈലിൽ കെട്ടി മുഖത്തെ ചിരിയുമായി മഞ്ജു വാര്യർ സമൂഹ മാധ്യമങ്ങളിൽ നിറയുമ്പോൾ ആരാധകർ അതേറ്റെടുക്കുകയാണ്. ‘എമ്പുരാൻ’ എന്ന പൃഥ്വിരാജ് സിനിമയിലെ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രം വളരെ മനോഹരമായാണ് മഞ്ജു അവതരിപ്പിച്ചത്.

ലാലേട്ടനെയും പൃഥ്വിയെയും കടത്തി വെട്ടുന്ന പെർഫോമൻസ് എന്നെല്ലാമാണ് ആരാധകർ അഭിപ്രായപ്പെട്ടത്. സ്റ്റൈലിഷ് ലുക്കിലും നിറഞ്ഞു നിൽക്കുന്ന മഞ്ജു ഇടക്ക് വീട്ടിലുള്ള വേഷത്തിലും ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. അടുത്തിടെ വീടിന്റെ ഹാളിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ മഞ്ജു വാര്യർ പോസ്റ്റ് ചെയ്തിരുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടാകാം എന്ന മുന്നറിയിപ്പോടു കൂടിയാണ് മഞ്ജു വാര്യർ ആ വീഡിയോ പോസ്റ്റ് ചെയ്തത്. ലോക നൃത്തദിനത്തിലാണ് മഞ്ജു വാര്യർ ആ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്. Manju Warrier Stylish Pics Photo Goes Viral

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.