ഒരുമാസത്തിൽ രണ്ട് 100 കോടി ചിത്രങ്ങൾ എന്ന നേട്ടം ലാലേട്ടന് സ്വന്തം; ചിത്രങ്ങളുടെ വിജയം ആഘോഷമാക്കി അണിയറ പ്രവർത്തകർ..!! | Mohanlal And The Crew Are Celebrated The Box Office Success Of Thudarum And Empuran

Mohanlal And The Crew Are Celebrated The Box Office Success Of Thudarum And Empuran

Mohanlal And The Crew Are Celebrated The Box Office Success Of Thudarum And Empuran : തുടരും, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച് മോഹൻലാലും അണിയറ പ്രവർത്തകരും. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആഘോഷം. തുടരും പ്രദർശനത്തിനെത്തിയപ്പോൾ മോഹൻലാൽ പൂണൈയിൽ ഹൃദയപൂർവം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായായിരുന്നു വിജയാഘോഷം. മോഹൻലാൽ തുടരും കണ്ടത് പൂണൈയിൽ വച്ചായിരുന്നു. ഹൃദയപൂർം ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.

ഒരുമാസത്തിൽ രണ്ട് 100 കോടി ചിത്രങ്ങൾ എന്ന നേട്ടം ലാലേട്ടന് സ്വന്തം

ചിത്രം ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിന്റെ സാന്നിധ്യത്തിൽ വിജയാഘോഷം നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആൻഡ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. മോഹൻലാൽ കേരളത്തിൽ എത്തുന്ന ദിവസം തന്നെ ഒരു ചടങ്ങ് നടത്താനായിരുന്നു സംഘാടകരുടെ ആഗ്രഹം. ചിത്രത്തിന്റെ നിർമാതാവ് എം. രഞ്ജിത്ത്, സംവിധായകൻ തരുൺ മൂർത്തി, ഫാൻസ് ഭാരവാഹികൾ, തിരക്കഥകൃത്ത് കെ.ആർ. സുനിൽ തുടങ്ങിയവർ ഉച്ചയ്ക്ക് രണ്ടു മണിയോടെ ബാങ്കറ്റ് ഹാളിൽ എല്ലാവരും ഒത്തുചേർന്നു.

1 4 11zon

ചിത്രങ്ങളുടെ വിജയം ആഘോഷമാക്കി അണിയറ പ്രവർത്തകർ

ഒപ്പം സംവിധായകൻ സത്യൻ അന്തിക്കാടും. ഇവർ ഇവിടെ ഈ വിജയാഘോഷത്തിൽ തങ്ങളുടെ ഓർമകൾ പങ്കുവച്ചു സംസാരിച്ചു. ചിത്രീകരണസമയത്ത് മോഹൻലാൽ അനുഭവിക്കേണ്ടി വന്ന പല കഷ്ട‌പ്പാടുകളേയും കുറിച്ച് നിർമാതാവ് എം. രഞ്ജിത്ത് വിശദീകരിച്ചു. ശേഷം കേക്ക് മുറിക്കലും മറ്റുപരിപാടികളുമായി. ‘ചാക്കോ മാഷുടെ മോളല്ലേ’ എന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ചിപ്പിക്ക് കേക്ക് നൽകിയത്. ‘വരാൻ പോകുന്ന ഗംഭീരവിജയത്തിന്’ എന്ന് പറഞ്ഞുകൊണ്ട് സത്യൻ അന്തിക്കാടിനും മോഹൻലാൽ കേക്ക് പങ്കുവെച്ചു. പിന്നാലെ തരുൺ മൂർത്തി ‘ലാലേട്ടാ ഒരു ഉമ്മ തന്നോട്ടെ’ എന്ന് ചോദിക്കുന്നതായി വീഡിയോയിൽ കാണാം.

3 3 11zon

തുടർന്ന് മോഹൻലാൽ തരുണിനെ ചേർത്തു പിടിക്കുകയും ഇരുവരും പരസ്പ‌രം സ്നേഹചുംബനം നൽകുകയും ചെയ്തു. ഒരു മാസത്തിൽ രണ്ടു 100 കോടി ചിത്രങ്ങൾ എന്ന നേട്ടം മോഹൻലാലിനു സ്വന്തമായി. എമ്പുരാനും തുടരുവും രണ്ടു ചിത്രങ്ങൾക്കുമുള്ള കേക്കുമുറിച്ച് സന്തോഷം പങ്കിട്ടുകൊണ്ടാണ് പരിപാടി അവസാനിച്ചത്. ചടങ്ങ് കഴിഞ്ഞ് ഇറങ്ങുന്ന വേളയിൽ മോഹൻലാൽ രഞ്ജിത്തിനോടു ‘ചടങ്ങ് ഇനിയുമുണ്ടാകുമോ’ എന്ന് ചോദിക്കുന്നുണ്ട്. തുടർന്ന് ‘ഉണ്ട് ചേട്ടാ…. വല്യപരിപാടി പുറകേ’…. എന്ന് നിർമാതാവിന്റെ മറുപടി. Mohanlal And The Crew Are Celebrated The Box Office Success Of Thudarum And Empuran

2 5 11zon

0/5 (0 Reviews)

Leave a Comment