nagachaithanya and shobitha get engaged: നടൻ നാഗ ചെെതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു . ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം . നാഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത അറിയിച്ചത്.എക്സ് പോസ്റ്റിലൂടെയാണ് ചിത്രങ്ങളടക്കം പങ്കുവച്ചത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമായത്.നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
nagachaithanya and shobitha get engaged
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യ പങ്കാളി. 2017 ൽ വിവാഹിതരായി. എന്നാൽ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 വേർപിരിഞ്ഞു . ശോഭിതയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ലണ്ടൻ യാത്രകളുടെ ചിത്രങ്ങൾ സോഷയ്ൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും വാർത്തയെ കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ലായിരുന്നു. ചിത്രത്തിന് താഴെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ടുള്ള കമന്റുകൾ ചെയ്തിട്ടുള്ളത്.
Read also: മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ, സമ്മാനവുമായി രഞ്ജി പണിക്കർ!!!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.