Pooja Holidays Train Service Updates: ഇത്തവണ പൂജാ അവധിക്ക് നാട്ടിലെത്താൻ ആളുകൾ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. പൂജ അവധി ടിക്കറ്റുകൾ എല്ലാം തന്നെ തീർന്നു. സ്പെഷ്യൽ ട്രെയിനുകൾ ഒന്നും തന്നെ നിലവിൽ ഇതുവരെയും ഏർപ്പെടുത്തിയിട്ടുമില്ല. ഓണത്തിന്റെ സമയത്തും ഇതേ അവസ്ഥ തന്നെയായിരുന്നു. ഓണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ ടിക്കറ്റുകൾ തീർന്നിരുന്നു. ഉത്രാടത്തിന്റെ അന്നും തലേദിവസവുമാണു റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്.
ഈ അവസ്ഥ തന്നെയാകും പൂജ അവധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകൾക്കും ടിക്കറ്റ് നിലവിൽ കിട്ടാനില്ല.ഒക്ടോബർ 10 മുതൽ എല്ലാ ട്രെയിനിലും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റും ആർഎസിയുമാണ്. ചെന്നൈ സെൻട്രലിൽ വൈകിട്ട് 7.30നുള്ള തിരുവനന്തപുരം മെയിലിൽ സ്ലീപ്പറിൽ 10ന് വെയ്റ്റ് ലിസ്റ്റ് 176 ആണ്. 11ന് വെയ്റ്റ് ലിസ്റ്റ് 73 ആണ്. തേഡ് എസിയിൽ 84-ും സെക്കൻഡ് എസിയിൽ 39 ആണ് വെയ്റ്റിങ് ലിസ്റ്റ്.
11ന് വെയ്റ്റ് ലിസ്റ്റ് 70 .തേഡ് എസിയിൽ 39-ും സെക്കൻഡ് എസിയിൽ 9 ആണ് വെയ്റ്റിങ് ലിസ്റ്റ്. വൈകിട്ട് 3.20നുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ (12695) സ്ലീപ്പറിൽ 10നു വെയ്റ്റ് ലിസ്റ്റ് 115. 11നു വെയ്റ്റ് ലിസ്റ്റ് 62. തേഡ് എസിയിലും സെക്കൻഡ് എസിയിലും വെയ്റ്റ് ലിസ്റ്റ് തന്നെയാണ്.മംഗളൂരുവിലേക്ക് വൈകിട്ട് 4.20നുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ 10നും 11നും യഥാക്രമം 88, 20 എന്നിങ്ങനെയാണ് വെയിറ്റ് ലിസ്റ്റ്. രാത്രി 8.10നുള്ള മെയിലിൽ സ്ലീപ്പറിൽ 10നും 11നും വെയ്റ്റ് ലിസ്റ്റ് 145, 45 എന്നിങ്ങനെയാണ്. ഈ ട്രെയിനുകളിലെ എസി കോച്ചുകളിലും ഇതേ രീതിയിൽ തന്നെയാണ് അവസ്ഥ.
അതേസമയം കൊച്ചുവേളി– താംബരം എസി സ്പെഷൽ ട്രെയിൻ നിർത്താനുള്ള തീരുമാനത്തിലാണ് ദക്ഷിണ റെയിൽവേ. ഇത് മലയാളികളെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തും.നഷ്ടത്തിലാണ് ട്രെയിൻ ഓടുന്നു എന്നതിനാലാണ് ഇത് നിർത്താനുള്ള തീരുമാനം. എന്നാൽ കഴിഞ്ഞ ഓണത്തിന് മുൻപ് വരെ കൊച്ചുവേളി– താംബരം വളരെ ലാഭത്തിൽ ഓടിയിരുന്ന ട്രെയിൻ ആയിരുന്നു. താംബരത്തു നിന്നു വ്യാഴം, ശനി ദിവസങ്ങളിലും തിരികെ വെള്ളി, ഞായർ ദിവസങ്ങളിലുമായിരുന്നു സർവീസ്. ഇത് നിർത്തലാക്കുന്നതോടെ തിരുവനന്തപുരം കൊല്ലം ജില്ലക്കാർക്ക് നാട്ടിലെത്താൻ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.