കാന്താരക്ക് ശേഷം ഹനുമാൻ ആയി ഋഷഭ് ഷെട്ടി പോസ്റ്റർ പുറത്തു വിട്ടു അണിയറപ്രവർത്തകർ

rishab shetty

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയകുന്ന ചിത്രമാണ് പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിൽ എത്തുന്ന ജയ് ഹനുമാൻ. കന്നഡ താരം റിഷഭ് ഷെട്ടിയാണ് സിനിമയിൽ ടൈറ്റിൽ വേഷത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഹനുമാൻ ശ്രീരാമ വിഗ്രഹം ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്.

ഈ വർഷം പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് ഹനുമാൻ. ചിത്രം വലിയ ഹിറ്റ് ആയിരുന്നു. തന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യസിനിമയാണ് ഹനുമാനെന്ന് സംവിധായകൻ പ്രശാന്ത് വർമ പറഞ്ഞിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായാണ് ജയ് ഹനുമാൻ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് സിനിമ നിർമിക്കുന്നത്. പുഷ്പ, ജനതാ ഗാരേജ്, രംഗസ്ഥലം എന്നീ സിനിമകളും നിർമിച്ചത് മൈത്രീ മൂവിയാണ്. 40 കോടി മുതൽമുടക്കിലാണ് ഹനുമാൻ എത്തിയത്. 350 കോടിയോളമാണ് ബോക്സോഫീസിൽ നിന്നും ചിത്രം കളക്റ്റ് ചെയ്ത‌ത്.

rishab shetty movies

കാന്താരാ എന്ന ചിത്രത്തിന് ശേഷം തിളങ്ങി നിൽക്കുന്ന താരമാണ് റിഷഭ് ഷെട്ടി. താരത്തിന്റെ അഭിനയവും വിഷവും ഏറെ ശ്രദ്ധേയമായിരുന്നു.

Read also: 99 ദിവസങ്ങളുടെ ചിത്രീകരണത്തിനു ശേഷം, എൽ 360 പായ്ക്കപ്പായി കുറിപ്പ് പങ്കുവെച്ചുതരുൺ മൂർത്തി