Blot, don’t rub
Use cold water for blood
Apply baking soda paste
Use white vinegar for odors
Treat stains immediately
Use lemon juice on rust
Stain Removal Tip: വെളുത്ത വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും അതിലെ കടുത്ത കറകൾ കളയാനായി പെടുന്ന പാട്. സാധാരണയായി ബ്ലീച്ച് പോലുള്ള കെമിക്കലുകൾ അപ്ലൈ ചെയ്താലും മഷിക്കറകൾ അത്ര പെട്ടെന്ന് പോയി കിട്ടാറില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത കറകൾ എങ്ങിനെ എളുപ്പത്തിൽ കളഞ്ഞെടുക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
തുണികളിലെ കടുത്ത മഷിക്കറകൾ എളുപ്പത്തിൽ കളയാനായി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ.!!
ഇതിൽ ആദ്യമായി ചെയ്തു നോക്കാവുന്ന ഒരു കാര്യം മഷിക്കറ ഉള്ള ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ഡിയോഡ്രന്റ് നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കുക. ഇത് അല്പനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഒരു ബ്രഷ് അല്ലെങ്കിൽ കൈ ഉപയോഗിച്ച് ചെറുതായി ഒന്ന് ഉരച്ചു കൊടുക്കുക. മഷിക്കറ ആഴ്ന്ന് ഇറങ്ങി പിടിച്ച അവസ്ഥയാണ് ഉള്ളത് എങ്കിൽ ഒന്നോ രണ്ടോ തവണ അതേ സ്ഥലത്ത് ഡിയോ ഡ്രന്റ് സ്പ്രെ ചെയ്ത് കൊടുത്തതിന് ശേഷം നല്ലതുപോലെ ഒന്ന് ഉരച്ചു കൊടുത്താൽ മാത്രം മതിയാകും.
കാണാം
അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ചുള്ള ക്ലീനിങ്ങാണ്. അതിനായി കറയുള്ള ഭാഗത്ത് ഒരു പഞ്ഞി ഉപയോഗിച്ച് നെയിൽ പോളിഷ് റിമൂവർ അപ്ലൈ ചെയ്ത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം കൈ ഉപയോഗിച്ച് അല്ലെങ്കിൽ ഉപയോഗിക്കാത്ത ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറയുള്ള ഭാഗം ചെറുതായി ഉരച്ചു കൊടുക്കുക. കടുത്ത രീതിയിൽ കറ പറ്റി പിടിച്ചിട്ടുണ്ടെങ്കിൽ ഒന്നോ രണ്ടോ തവണ ഈ ഒരു പ്രോസസ് ചെയ്തു നോക്കാവുന്നതാണ്.
മഷി കളയാനായി അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം കറയുള്ള ഭാഗത്ത് അല്പം ചൂടുവെള്ളം സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇത് അല്പനേരം അതേ രീതിയിൽ റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം അല്പം ലൈസോൾ അതിനുമുകളിലേക്ക് ഒഴിച്ച് ഒന്ന് ഉരച്ചു കൊടുക്കുക. ഒന്നോ രണ്ടോ തവണ ഈ ഒരു രീതിയിൽ ചെയ്തെടുക്കുമ്പോൾ തന്നെ കറയെല്ലാം പോയി എളുപ്പത്തിൽ ക്ലീൻ ചെയ്ത് കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Stain Removal Tip
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.