Elevate your legs daily.
Avoid standing long hours.
Walk regularly.
Wear compression stockings.
Maintain healthy weight.
Avoid tight clothing.
Vericose Vein Solution Tip: മിക്ക സ്ത്രീകളിലും കണ്ടുവരാറുള്ള അസുഖങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ. കാലിലും മറ്റു ശരീര ഭാഗങ്ങളിലും ഞരമ്പ് തടിച്ചു നിൽക്കുന്ന ഈ ഒരു അസുഖം അധികം കാര്യമാക്കേണ്ട എന്ന ചിന്താഗതിയാണ് പലർക്കും ഉള്ളത്. അതുകൊണ്ടുതന്നെ പിന്നീട് ഇത് മൂർദ്ധന്യാവസ്ഥയിൽ എത്തി ഞരമ്പ് പൊട്ടി ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ തുടങ്ങുമ്പോഴാണ് പലരും ഡോക്ടർമാരെ കാണാനായി പോകാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ സർജറി പോലുള്ള വലിയ കാര്യങ്ങളിലേക്ക് പോവുകയും പിന്നീട് അത് പൂർണ്ണമായും സുഖപ്പെടാനായി കൂടുതൽ സമയം ആവശ്യമായി വരികയും ചെയ്യാറുണ്ട്. അതേസമയം ജീവിതരീതിയിലെ ചെറിയ ചില മാറ്റങ്ങൾ വെരിക്കോസ് വെയിൻ എന്ന് അസുഖത്തെ ഇല്ലാതാക്കാനായി എത്രമാത്രം സഹായിക്കുന്നുണ്ടെന്ന് വിശദമായി മനസ്സിലാക്കാം.
വെരിക്കോസ് വെയിൻ പ്രശ്നമുള്ളവർക്ക് പരിഹാരം.!!
രക്തധമനികളിലേക്ക് ആവശ്യമായ രക്തയോട്ടം നടക്കാത്ത അവസ്ഥയിലാണ് വെരിക്കോസ് വെയിൻ പോലുള്ള അസുഖങ്ങൾ കൂടുതലായും കണ്ടുവരുന്നത്. പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ഈയൊരു അസുഖത്തിന്റെ മറ്റൊരു ലക്ഷണം കാലുകളിലും മറ്റും കാണുന്ന നീല നിറത്തിലുള്ള പാടുകളാണ്. കൃത്യമായ ജീവിതശൈലി രീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ഈയൊരു അസുഖത്തെ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും കൂടുതലായി വെരിക്കോസ് വെയിൻ കണ്ടു വരാറുണ്ട്.
കാണാം
ഭക്ഷണത്തിൽ വിറ്റാമിൻ കെ,വിറ്റാമിൻ ഇ,വിറ്റാമിൻ സി എന്നിവയെല്ലാം കൂടുതലായി ഉൾപ്പെടുത്താൻ ഇത്തരം ആളുകൾ ശ്രദ്ധിക്കുക. എല്ലാദിവസവും രാവിലെയോ രാത്രിയോ ഒരു ബീറ്റ്റൂട്ടിന്റെ നീരെടുത്ത് അതിൽ അല്പം തേനും നാരങ്ങാനീരും ചേർത്ത് കുടിക്കുന്നതും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും അതുവഴി വെരിക്കോസ് വെയിൻ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങളിലൂടെ ഉണ്ടാകുന്ന വെരിക്കോസ് വെയിൻ ഒഴിവാക്കുന്നതിനായി ഇഞ്ചി ഭക്ഷണത്തിൽ കൂടുതലായി
ഉൾപ്പെടുത്താവുന്നതാണ്. വേദന കൂടുതലുള്ള സാഹചര്യങ്ങളിൽ ചെറിയ ചില എക്സസൈസുകളും ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല വിറ്റാമിൻ ഇ ഉൾപ്പെടുന്ന എണ്ണകളോ മറ്റോ വാങ്ങി അത് ഉപയോഗിച്ച് ഉഴിച്ചിൽ ചെയ്യുന്നതും ഒരു പരിധിവരെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. വെരിക്കോസ് വെയിനുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Vericose Vein Solution Tip
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.