Tip To Repair Broken Plastic Mug : നമ്മുടെയെല്ലാം വീടുകളിൽ പാത്രങ്ങൾ വാങ്ങി കുറച്ചു ദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ തന്നെ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. പ്രത്യേകിച്ച് പ്ലാസ്റ്റിക് മഗ്ഗുകൾ എല്ലാം വെള്ളത്തോടുകൂടി നിലത്ത് വീണാൽ പെട്ടെന്ന് പൊട്ടി പോവുകയാണ് ചെയ്യുന്നത്. ഇത്തരം കപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ചെറിയ രീതിയിലുള്ള പൊട്ടലുകളും വിള്ളലുകളുമെല്ലാം
എത്ര പൊട്ടിയ കപ്പും ഒറ്റ സെക്കന്റിൽ ഒട്ടിക്കാം..
എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി പറയുന്നത് പ്ലാസ്റ്റിക് കപ്പ് പൊട്ടിപ്പോയാൽ എങ്ങിനെ ശരിയാക്കി എടുക്കാൻ സാധിക്കും എന്നതാണ്. ആദ്യം തന്നെ പൊട്ടിയ മഗ്ഗിന്റെ വിള്ളലുള്ള ഭാഗത്ത് നല്ല രീതിയിൽ കൂട്ടിച്ചേർത്ത് പിടിക്കുക. തെർമോകോൾ കനം കുറച്ച് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഗ്ലു മഗ്ഗിന് മുകളിൽ അപ്ലൈ ചെയ്ത് തെർമോകോൾ പീസുകൾ ഒട്ടിച്ച് കൊടുക്കാവുന്നതാണ്.
Repairing a broken plastic mug can be simple and cost-effective with the right approach. Start by cleaning the broken edges thoroughly with warm soapy water to remove any dirt or grease, then dry them completely. Use a strong adhesive suitable for plastic, such as epoxy resin or a cyanoacrylate-based glue (super glue). Apply a thin layer of glue to one of the broken edges and press the pieces together firmly for at least 1–2 minutes. For added strength, reinforce the joint with a plastic-friendly tape or a thin strip of melted plastic along the crack, if possible. Let the adhesive cure fully as per the manufacturer’s instructions, typically 24 hours, before using the mug again. Avoid using the repaired mug for hot liquids unless the glue is heat-resistant and food-safe. For best results, consider using a plastic welding kit for more permanent repairs. Always handle with care after repair.
ഒരു തുള്ളി വെള്ളം പോലും ലീക്ക് ഇനി ആവില്ല!!
ഇങ്ങനെ ചെയ്യുമ്പോൾ മഗ്ഗിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകളെല്ലാം എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. പിന്നീട് മഗ്ഗിൽ വെള്ളം നിറച്ച് നോക്കുകയാണെങ്കിൽ അത് ലീക്കാകാതെ ഇരിക്കുന്നത് കാണാനും സാധിക്കും. മറ്റൊരു ടിപ്പ് വീട്ടിൽ കുട്ടികളും പ്രായമായവരുമെല്ലാം ഉള്ളപ്പോൾ ജലദോഷം പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാനായി ചെയ്തു നോക്കാവുന്ന ഒരു കാര്യമാണ്. അതിനായി ഒരു ഉപയോഗിക്കാത്ത ഗ്ലാസ് വീട്ടിലുണ്ടെങ്കിൽ അത് എടുക്കുക. അതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം പൊട്ടിച്ചിടുക. ശേഷം കാൽഭാഗത്തോളം ചൂടുവെള്ളവും കാൽ ടീസ്പൂൺ അളവിൽ വിക്സും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഈയൊരു വെള്ളം ബെഡ്റൂമിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അതിൽ നിന്നുമുള്ള ഗന്ധം റൂമിൽ നിലനിൽക്കുകയും മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. കുട്ടികളുള്ള വീടുകളിൽ ബിസ്ക്കറ്റ് പാക്കറ്റുകൾ പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കിയുള്ളത് അതേപടി ഇട്ടിട്ട് പോവുകയും പിന്നീടത് തണുത്ത് കളയേണ്ടി വരികയും ചെയ്യാറുണ്ട്. അത് ഒഴിവാക്കാനായി ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് കഴിഞ്ഞാൽ പിന്നീടത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ബിസ്ക്കറ്റിന് യാതൊരു മാറ്റവും ഇല്ലാതെ തന്നെ ഉപയോഗിക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tip To Repair Broken Plastic Mug Credit : Sruthi’s Vlog
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




