ആരാധകരെ വളരെയധികം നിരാശരാക്കുന്ന ഒരു സമയത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) കടന്നു പോകുന്നത്. സീസണിന്റെ തുടക്കത്തിൽ പ്രതീക്ഷ നൽകിയ ടീം അപ്രതീക്ഷിതമായി പുറകോട്ടു പോയി. ഭൂരിഭാഗം മത്സരങ്ങളിലും താരങ്ങൾ വരുത്തിയ വ്യക്തിപരമായ പിഴവുകളാണ് ടീമിന് തിരിച്ചടി നൽകിയത്. ഇപ്പോൾ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ശക്തമായ ഒരു തിരിച്ചുവരവ് ടീമിന് കൂടിയേ തീരൂ. (chennaiyin fc vs kerala blasters fc)
അടുത്ത രണ്ടു മത്സരങ്ങളിൽ ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ എന്നീ ടീമുകളെയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) നേരിടാൻ പോകുന്നത്. രണ്ടു മത്സരങ്ങളും കൊച്ചിയിൽ വെച്ചാണ് നടക്കാൻ പോകുന്നത്. അതുകൊണ്ടു തന്നെ ആരാധകർ മികച്ച പിന്തുണ നൽകിയാൽ ടീമിന് തിരിച്ചു വരാനും ശരിയായ പാതയിലേക്ക് എത്താനും കഴിയുമെന്നാണ് ക്ലബിന്റെ മൊറോക്കൻ സൂപ്പർതാരം നോഹ സദോയി പറയുന്നത്.
Noah Sadaoui 🗣️ “I would say I am very passionate person, I don't like to lose even in training, I always want my team to win .” #KBFC pic.twitter.com/EF5eFyLRsj
— KBFC XTRA (@kbfcxtra) November 21, 2024
“പരിശീലനത്തിനിടയിൽ നടക്കുന്ന മത്സരത്തിൽ പോലും തോൽക്കാൻ ഇഷ്ടമില്ലാത്ത, ആവേശമുള്ള വ്യക്തിയാണ് ഞാൻ. എന്റെ ടീം എല്ലായിപ്പോഴും വിജയിക്കണമെന്ന് ആഗ്രഹമാണുള്ളത്. ആരാധകരുടെ പിന്തുണയിൽ ഞങ്ങൾ തിരിച്ചു വരുമെന്നും മത്സരങ്ങൾ വിജയിച്ച് ശരിയായ പാതയിലേക്ക് എത്തുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.” (Kerala blasters player) നോഹ ഒരു അഭിമുഖത്തിൽ പറഞ്ഞു.
chennaiyin fc vs kerala blasters fc
നോഹയുടെ വാക്കുകൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. എഫ്സി ഗോവയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ഗംഭീര പ്രകടനമാണ് ടീമിന് വേണ്ടി നടത്തുന്നത്. പരിക്ക് കാരണം ഏതാനും മത്സരങ്ങൾ നഷ്ടമായ താരം അതിനു ശേഷം ആദ്യ ഇലവനിൽ ഇറങ്ങാൻ പോകുന്ന ആദ്യത്തെ മത്സരമാണ് ചെന്നൈയിൻ എഫ്സിക്കെതിരെയുള്ളത്.
നിലവിൽ പത്താം സ്ഥാനത്താണെങ്കിലും ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. പത്താം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും (Kerala blasters) രണ്ടാം സ്ഥാനത്തുള്ള മോഹൻ ബഗാനും തമ്മിൽ ആറു പോയിന്റ് മാത്രമേ വ്യത്യാസമുള്ളൂ എന്നതാണ് അതിനു കാരണം. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങളിൽ മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്ക് അനായാസം എത്താൻ കഴിയും.
Read also: എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ വെമ്പി നിൽക്കുകയാണ്: തുറന്ന് പറഞ്ഞ് നോവ