ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Easy Special Rava Dosa Recipe

Easy Special Rava Dosa Recipe: ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരുപാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് […]

Easy Special Rava Dosa Recipe: ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരു
പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.(Rava Dosa Recipe)

Ingredients

  • Rawa
  • Basin Powder
  • Wheat Flour
  • Salt
  • Curd

How to Make Rava Dosa Recipe

അതിനുശേഷം റവ എടുത്ത അതേ കപ്പ് അളവിൽ തൈര് ചേർത്ത് കൊടുക്കുക. ശേഷം ഈ മിക്സ് നന്നായി ഇളക്കുക. ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം അരമണിക്കൂറോളം ഇത് മൂടി വയ്ക്കുക. ഈ സമയം കൊണ്ട് ദോശയ്ക്ക് ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം.നാല് വലിയ ഉരുളക്കിഴങ്ങുകൾ കഴുകി തൊലി കളയാതെ വേവിച്ചെടുക്കുക. വേവിച്ചെടുത്തു ഉരുളക്കിഴങ്ങ് തൊലി കളയാൻ എളുപ്പമായിരിക്കും

തൊലി കളഞ്ഞതിനുശേഷം ഉരുളക്കിഴങ്ങ് നന്നായി ഉടക്കുക. ഇനി ഒരു പാൻ എടുക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടാക്കുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സ്പൂൺ ഉഴുന്ന് പരിപ്പും കടലപ്പരിപ്പും ഇട്ട് കൊടുക്കുക.ഇവയെല്ലാം ചെറുതീയിൽ നന്നായി വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ അളവിൽ പച്ചമുളക് ഇഞ്ചി അതുപോലെ കുറച്ചു വേപ്പില ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് ഒരു മീഡിയം സൈസ് സവാള ഇട്ടുകൊടുക്കുക. സവാള ഒന്ന് വെന്തു വരുമ്പോൾ അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. ഇതിലേക്ക് വേവിച്ചുടച്ചുവച്ച് ഉരുളക്കിഴങ്ങും കൂടി ചേർത്തു കൊടുത്താൽ ദോശ യിലേക്കുള്ള മസാല റെഡി.ഇനി നമ്മൾ തയ്യാറാക്കിവെച്ച ദോശമാവ് നല്ല ചൂട്ദോശക്കല്ലിലേക്ക് ഒഴിച്ച് തവികൊണ്ട് പരത്തിയെടുത്താൽ നമുക്ക് ദോശ ചുട്ടെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവന്നതാണ്. Easy Special Rava Dosa Recipe Credit : FOOD FIESTA F2

Easy Special Rava Dosa Recipe

  1. Use Fine Rava – Choose good-quality fine semolina for a crispy texture.
  2. Add Rice Flour – Rice flour helps make the dosa thin and crunchy.
  3. Mix the Batter – Combine rava, rice flour, maida, salt, and water well.
  4. Add Spices – Mix in chopped green chilli, ginger, cumin, and curry leaves.
  5. Keep the Batter Thin – The batter should be watery for a perfect rava dosa.
  6. Rest the Batter – Allow the batter to rest for at least 15–20 minutes.
  7. Heat the Tawa – Make sure the tawa is properly hot before cooking.
  8. Pour From a Height – Sprinkle the batter onto the tawa instead of spreading it.
  9. Add a Little Oil – Drizzle oil around the edges and cook until golden and crispy.
  10. Serve Immediately – Enjoy hot rava dosa with coconut chutney or sambar.

Read Also : ഒട്ടും കട്ട കെട്ടാതെ രുചിയൂറും സോഫ്റ്റ് റവ പുട്ട്.!! ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കാൻ ഈ ട്രിക്ക് ചെയ്‌താൽ മതി..