Make Perfect Batter For Soft Idli : നമ്മുടെ നാട്ടിലെ വീടുകളിൽ പ്രഭാതഭക്ഷണത്തിനായി മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണല്ലോ ഇഡ്ഡലി. കൂടുതൽ ആളുകൾക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള പ്രോട്ടീൻ റിച്ചായ പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ മിക്കപ്പോഴും മാവ് ഉണ്ടാക്കിയെടുക്കുമ്പോൾ അത് നല്ല രീതിയിൽ ഫെർമെന്റ് ആകാത്തത് മൂലമോ അതല്ലെങ്കിൽ മാവ് വരയ്ക്കുന്നതിനായി എടുക്കുന്ന ചേരുവകളിലെ വ്യത്യാസം കാരണമോ ഒക്കെ ഇഡ്ഡലിക്ക് സോഫ്റ്റ്നസ് കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നല്ല സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കിയെടുക്കാൻ മാവ് അരക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കിയെടുക്കാനായി ആദ്യം തന്നെ ഒരു വലിയ പാത്രത്തിലേക്ക് മൂന്ന് കപ്പ് അളവിൽ പച്ചരിയിട്ട് രണ്ടോ മൂന്നോ തവണ നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. കഴുകുന്നതിനു മുൻപായി അരിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ഉഴുന്നുകൂടി ചേർത്തു കൊടുക്കണം. സാധാരണയായി മിക്ക വീടുകളിലും അരിയും, അതിന്റെ മൂന്നിൽ ഒന്ന് അളവിൽ ഉഴുന്നും എടുത്തായിരിക്കും ബാറ്റർ തയ്യാറാക്കുന്നത്.
Make Perfect Batter For Soft Idli
എന്നാൽ ഈയൊരു രീതിയിൽ മാവ് തയ്യാറാക്കുമ്പോൾ ഉഴുന്ന് കുറച്ച് അതിനുപകരം വേറൊരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. കഴുകി വൃത്തിയാക്കി വെച്ച അരിയും ഉഴുന്നും കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ വരെയെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അതിനുശേഷം അരിയിൽ നിന്നും വെള്ളം പൂർണമായും കളഞ്ഞ് ഒരു ഗ്രൈൻഡറിലോ അല്ലെങ്കിൽ മിക്സിയുടെ ജാറിലോ ഇട്ട് ഒട്ടും തരിയില്ലാതെ ആവശ്യത്തിന് വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ഒരു മൺപാത്രത്തിൽ ഫെർമെന്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. മാവ് ഫെർമെന്റ് ചെയ്യുന്നതിന് മുൻപായി അതിലേക്ക് മുൻപ് അരച്ചെടുത്ത മാവിന്റെ ബാക്കി ഉണ്ടെങ്കിൽ അത് കൂടി യോജിപ്പിച്ച ശേഷം വേണം എടുത്തു വെക്കാൻ. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന മാവ് ഉപയോഗിച്ച് ഇഡലി തയ്യാറാക്കുകയാണെങ്കിൽ കൂടുതൽ രുചിയും, സോഫ്റ്റ്നസും ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Make Perfect Batter For Soft Idli Credit : Mallus In Karnataka
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




