മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ അല്ലുവിനൊപ്പം ഉള്ള ചിത്രം പങ്കു വെക്കുകയാണ് ജിപി എന്ന ഗോവിന്ദ് പദ്മസൂര്യ. എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെ തന്റെ സിനിമഭിനയ ജീവിതത്തിന് തുടക്കമിട്ട നാടനാണ് ജി പി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പത്മ സൂര്യ. (govind padmasurya with allu arjun)
ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയ ജിപി യുടെ സിനിമകളും വിശേഷങ്ങളുമെല്ലാം ആരാധകര ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. സ്വാന്തനം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ സ്വന്തം മരുമകളായി മാറിയ താരം ഗോപിക അനിലും ജിപി യുമായുള്ള വിവാഹ വാർത്തകളും, ജീവിത വിശേഷങ്ങളുമെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട്. വിവാഹത്തിനു ശേഷം ദമ്പതികളുടെ ഗോപുരയിലെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സൃഷ്ടിക്കാറുണ്ട്.
കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഇരുവരും ചേർന്ന് സ്വന്തമാക്കിയ ‘ഗോപുര’ഭവനത്തിന്റെ വിശേഷങ്ങളും ഇരുവരുടെയും യാത്രകളുടെ വീഡിയോകളുമെല്ലാം സ്ഥിരമായി പങ്കിടുന്ന താരങ്ങൾ ഇതിൽ നിന്നെല്ലാം അല്പം വ്യത്യാസമായി ആരാധകരുടെ ഇഷ്ടതാരം പുഷ്പ ഫയർ അല്ലു അർജുനോപ്പമുള്ള ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്.പുഷ്പ മൂവിയിലെ സോങ്ങിനൊപ്പം പങ്കിട്ട ചിത്രത്തിനു താഴെ ജിപി കുറിച്ചതിങ്ങനെ” ഈ വ്യക്തി നമ്മെ അത്ഭുതപ്പെടുത്തുന്നത് മാത്രമല്ല അവൻ്റെ ചങ്കൂറ്റവും പ്രകടനവും മാത്രമല്ല അവൻ്റെ മാധുര്യവും വിനയവും കൊണ്ട്.
ഞങ്ങളുടെ പ്രിയ സഹോദരനും പുഷ്പ 2 ൻ്റെ മുഴുവൻ ടീമിനും എല്ലാ വിജയങ്ങളും നേരുന്നു”ഒത്തിരി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമ്മെന്റുകളുമായി എത്തിയത്.ഒപ്പം ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ഇന്ത്യൻ തെലുങ്ക് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രം ‘അല വൈകുണ്ഠപുരമുലൂ ‘വിലെ അഭിനേതാക്കൾ വർഷങ്ങൾക്കിപ്പുറം ഒരൊറ്റ ഫ്രെയിം പങ്കിട്ടതിന്റെ ആവേശത്തിലാണ് ആരാധകർ. govind padmasurya with allu arjun