Elayada Snack:പണ്ടു കാലങ്ങൾ തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഇലയട. രാവിലെ പ്രഭാതഭക്ഷണമായും ഈവനിംഗ് സ്നാക്കായുമെല്ലാം ഇലയട തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇലയട തയ്യാറാക്കാറുള്ളത്. നല്ല സോഫ്റ്റ് ആയ രുചിയേറിയ ഇലയട എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
എളുപ്പത്തിൽ ഒരു അടിപൊളി ചായക്കടി ഉണ്ടാക്കിയാലോ ?
ഇലയട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചീകി ഇടുക. അതല്ലെങ്കിൽ ശർക്കര പൊടി നേരിട്ടും ഉപയോഗിക്കാവുന്നതാണ്. ചീകി വച്ച ശർക്കരയിലേക്ക് ഒരുപിടി അളവിൽ തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഈയൊരു ഫില്ലിങ്ങ്സ് മാറ്റിവയ്ക്കാം.
Elayada is a traditional South Indian sweet snack, especially popular in Kerala. Made by steaming a rice flour dough filled with a mixture of grated coconut and jaggery, Elayada is known for its soft texture and rich, naturally sweet flavor. What makes it distinctive is the use of banana leaves, which are used to wrap the dough and filling before steaming. The leaf not only infuses a subtle aroma but also helps retain moisture, making the snack tender and flavorful. Elayada is often flavored with cardamom, adding a fragrant note that complements the sweetness of the filling. Typically enjoyed as an evening snack or during festivals, Elayada is both nutritious and satisfying. It is free from refined sugars and artificial additives, making it a wholesome treat for all ages. Whether served hot or at room temperature, this humble delicacy is a nostalgic reminder of Kerala’s rich culinary heritage.
കണ്ടു നോക്കാം.!!
അടുത്തതായി അടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കി എടുക്കണം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി ഇട്ടു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ഉപ്പും,അതേ അളവിൽ നെയ്യും അരിപ്പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇളം ചൂടുള്ള വെള്ളം കുറേശ്ശെയായി അരിപ്പൊടിയിലേക്ക് ചേർത്ത് ഒട്ടും കട്ടകളില്ലാതെ യോജിപ്പിച്ച് എടുക്കുക. അട തയ്യാറാക്കുന്നതിന് ആവശ്യമായ ഇല ചെറിയ കഷണങ്ങളായി മുറിച്ച് വാട്ടിയെടുത്ത് മാറ്റിവയ്ക്കാം. ഇലയിലേക്ക് ഒരു കരണ്ടി
അളവിൽ മാവൊഴിച്ച് പരത്തി ഫില്ലിംഗ്സ് വച്ചശേഷം നടുഭാഗം മടക്കി എടുക്കുക. ഇതേ രീതിയിൽ എടുത്തുവെച്ച മാവ് മുഴുവനായും ചെയ്തെടുത്ത ശേഷം ആവി കയറ്റിയെടുത്താൽ രുചികരമായ ഇലയട റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.